കോട്ടയം :ഭരണങ്ങാനം: ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടറായി റവ. ഡോ. ജയിംസ് പുന്നപ്ലാക്കൽ നിയമിതനായി. ഇടുക്കി രൂപതയിലെ മുരിക്കാശ്ശേരി ഇടവകാംഗമായ ഇദ്ദേഹം നിലവിൽ ജർമനിയിലെ റോട്ടെൻബർഗ് രൂപതയിൽ സേവനം ചെയ്യുകയാണ്. 2019 മുതൽ ചെറുപുഷ്പ മിഷൻ ലീഗ് ദേശീയ ഡയറക്ടറാണ്. നാലു വർഷത്തേക്കാണ് സീറോ- മലബാർ സഭ പുതിയ നിയമനം നല്കിയിരിക്കുന്നത്.

മറ്റ് അന്തർദേശീയ ഭാരവാഹികളെ കഴിഞ്ഞ ജനുവരി 14ന് ഓൺലൈനിൽ ചേർന്ന ഇന്ത്യയിലെയും വിദ്ദേശങ്ങളിലെയും ഭാരവാഹികളുടെ യോഗമാണ് തെരഞ്ഞെടുത്തത്. അന്തർ ദേശീയ ഭാരവാഹികൾ ഡേവീസ് വല്ലൂരാൻ എറണാകുളം( പ്രസിഡന്റ്), ബിനോയി പള്ളിപ്പറമ്പിൽ പാലാ (ജനറൽ സെകട്ടറി) ജോൺ കൊച്ചു ചെറുനിലത്ത് ബൽത്തങ്ങാടി കർണ്ണാടകം ( ജനറൽ ഓർഗനൈസർ) ഫാ.മാത്യം മുളയോലിൽ ഗ്രേയിന്റ് ബ്രിട്ടൻ UK, ഫാ. ഡാരിസ് ചെറിയാൻ മിസ്സിസാഗ കാനഡ, സി ആൻഗ്രയ്സ് തക്കല- തമിഴ്നാട്, സി. ആഗ്നസ് മരിയ ചിക്കാഗോ USA ( വൈസ് ഡയറക്ടേഴ്സ്) ഏലി കുട്ടി എടാട്ട് തലശ്ശേരി(വൈസ് പ്രസിഡന്റ്), ജോജിൻ പോൾ ഗ്രയ്ന്റ് ബ്രിട്ടൻ UK (ജോയിന്റ് സെക്രട്ടറി), സിജോയി സിറിയക് ചിക്കാഗോ USA, ഷാജി മാത്യം ഖത്തർ, ജൻന്റിൽ ജയിംസ് ഗ്രേയ്ന്റ് ബ്രിട്ടൻ UK, ജോൺസൺ കാഞ്ഞിരക്കാട്ട് ചങ്ങനാശ്ശേരി, ജോബി കുര്യാക്കോസ് മിസ്സിസാഗ കാനഡ ( റീജണൽ ഓർഗനൈസേഴ്സ്) ഫാ.ആന്റണി തെക്കേമുറി തലശ്ശേരി, സുജി പുല്ലുകാട്ട് കോട്ടയം, റ്റിൻസൺ തോമസ് ചിക്കാഗോ USA, ജോർഡി ഖത്തർ, ദീപ ആന്റണി രാമനാഥപുരം (എക്സിക്യൂട്ടീവ് അംഗങ്ങൾ).

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
