പാലാ : ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ഉന്നയിച്ച് രണ്ട് മലയാളി സന്യാസിനികളെ അറസ്റ്റ് ചെയ്‌ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത. അസീസി സിസ്റ്റേഴ്സ്
ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് തീവ്ര സംഘടിതരുടെ സമ്മർദ്ദത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇത് ജനാധിപത്യ രാജ്യത്തിന് നാണക്കേടാണ്. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെയും വേട്ടയാടലിന്റെയും ഒടുവിലത്തെ ഉദാഹരണമാണിത്.
നിരപരാധികളായ സന്യാസിനികളെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും അവർക്കെതിരെയുള്ള വ്യാജക്കേസ് പിൻവലിക്കണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും എസ്എംവൈഎം പാലാ രൂപത പ്രതിഷേധയോഗം ആവശ്യപ്പെട്ടു. എസ്എംവൈഎം പാലാ രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത
വഹിച്ച യോഗം രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്തു. രൂപത ജനറൽ സെക്രട്ടറി റോബിൻ താന്നിമല, ജോയിൻ്റ് ഡയറക്ടർ സി. നവീന സിഎംസി , വൈസ് പ്രസിഡൻ്റ് ബിൽന സിബി, ജോസഫ് തോമസ് , ബെനിസൺ സണ്ണി, ജിസ്മി ഷാജി, എഡ്വിൻ ജെയ്സ് തുടങ്ങിയവർ പ്രസംഗിച്ചു.