ശതാബ്ദി ആഘോഷങ്ങൾക്കൊരുങ്ങി വാകക്കാട് സെന്റ് പോൾസ് എൽ.പി. സ്കൂൾ

Date:

വാകക്കാട് : വി. അൽഫോൻസാമ്മ അധ്യാപികയായി സേവനമനുഷ്ഠിച്ച വാകക്കാട് സെന്റ് പോൾസ് സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്കൊരുങ്ങുന്നു.

മങ്കൊമ്പ്, നരിമറ്റം, മൂന്നിലവ്, പയസ്മൗണ്ട്, ഇടമറുക് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പ്രദേശവാസികളുടെ ആഗ്രഹപ്രകാരമാണ് വാകക്കാട് സ്കൂൾ സ്ഥാപിതമായത്. 1924-ൽ വാകക്കാട് പള്ളി വികാരിയായിരുന്ന റവ.ഫാ ജോർജ്ജ് മുക്കാട്ടുകുന്നേൽ പൊതുജന സഹകരണത്തോടെയാണ് വാകക്കാട് സ്കൂൾ സ്ഥാപിച്ചത്.

1924 ൽ ഇതിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കപ്പെട്ടു അപ്പസ്തോലനായ വി.പൗലോസിന്റെ നാമധേയം സ്കൂളിന് നൽകി. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എം.പി കേശവപിളള ചമ്പക്കുളം ആയിരുന്നു. 1928- ലാണ് ഇതൊരു പൂർണ്ണ എൽ.പി സ്കൂളായത്. 1932- 1933 ലാണ് വി. അൽഫോൻസ ഇവിടെ അധ്യാപികയായിരുന്നത്.

ശതാബ്ദി ആഘോഷങ്ങളുടെയും, വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിന്റെ നവതി ആഘോഷങ്ങളുടെ സമാപനത്തിൻറെയും സർവ്വിസിൽ നിന്നു വിരമിക്കുന്ന സി. ജോബിറ്റിനുള്ള യാത്രയയപ്പ് സമ്മേളനത്തിൻറെയും ഉദ്ഘാടനം ഫെബ്രുവരി 9 വ്യാഴാഴ്ച, 10.30ന് പാലാ രൂപത വികാരി ജനറാൾ വെരി. റവ.ഫാ സെബാസ്റ്റ്യൻ വേത്താനത്ത് നിർവഹിക്കും. സ്കൂൾ മാനേജർ റവ.ഫാ മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എഫ്.സി.സി. പ്രൊവിൻഷ്യാൽ സി.ജെസി മരിയ ഒലിക്കൽ അനുഗ്രഹ പ്രഭാഷണവും ഈരാറ്റുപേട്ട എ.ഇ.ഒ ശ്രീമതി ഷംലബിവി സി.എം. ഫോട്ടോ അനാഛാദനവും നടത്തും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തിരഞ്ഞെടുപ്പ് വേളയിലെ പരസ്യ പ്രതികരണങ്ങളിൽ നടപടിയിലേക്ക് BJP

തിരഞ്ഞെടുപ്പ് വേളയിലെ പരസ്യപ്രതികരണങ്ങളിൽ നടപടിയിലേക്ക് കടക്കാൻ ബിജെപി. എല്ലാ പ്രതികരണങ്ങളും ഇംഗ്ലീഷ്...

“സമാധാനം സൃഷ്ടിക്കുക, സഹായം ആവശ്യമായവർക്ക് അത് ചെയ്‌തുകൊടുക്കുക എന്നിവയാണ് ക്രൈസ്‌തവ ദൈവവിളിയും ദൗത്യവും”

ഇരുപത് യൂറോപ്യൻ രാജ്യങ്ങളിൽനിന്ന്, 'യൂറോപ്പിലെ കത്തോലിക്കാസഭയ്ക്ക് സംരക്ഷണം തീർക്കുക' എന്ന പ്രമേയ...

2025-ലെ ഐ.പി.എല്‍  പൂരം

സീസണിലേക്കുള്ള മെഗാതാരലേലം സൗദി അറേബ്യയിലെ ജിദ്ദയില്‍ അവസാനിച്ചപ്പോള്‍ ഓരോ ടീം മാനേജ്‌മെന്റും...

കൊല്ലിമൂല ഭൂപ്രശ്നത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കുടിലുകൾ പൊളിച്ചു നീക്കിയ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ടി കൃഷ്ണനെയാണ് സസ്പെൻഡ്...