കൊച്ചി: മഹാത്മഗാന്ധി സർവകലാശാല യൂണിയൻ കലോത്സവം “അനേകയ്ക്ക് നാളെ എറണാകുളത്ത് തിരിതെളിയും. ഏഴു വേദികളിലായി 12 വരെയാണ് കലാമത്സരങ്ങൾ. അഞ്ചു ജില്ലകളിലെ 209 കോളജുകളിൽ നിന്നായി ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും.
മറൈൻഡ്രൈവിൽ തുടങ്ങി രാജേന്ദ്ര മൈതാനം വരെ നീളുന്ന വർണശബളമായ ഘോഷയാത്രയോടെയാകും കലോത്സവത്തിന് തുടക്കമാകുക. പ്രധാന വേദിയായ എറണാകുളം ദർബാർഹാൾ ഗ്രൗണ്ടിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കും. ആദ്യദിനം തിരുവാതിരകളി, കേരളനടനം മത്സരങ്ങളും നടക്കും.


വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
