ചേന്നാട്: ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ മലയാളത്തോടപ്പം കൂടുതൽ പരിശിലനം നല്കുക എന്ന ലക്ഷ്യത്തോടെ ആഴ്ചയിൽ രണ്ടു ദിവസം ഹിന്ദിയിലും ഇംഗ്ലീഷിലും അസംബ്ലി നടത്തി ശ്രദ്ധയമാകുകയാണ് ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ.

സ്കൂൾ പ്രതിഞ്ജ – സന്ദേശം, ന്യൂസ് എന്നിവയെല്ലാം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലാണ് നടത്തുന്നത്. ഓരോക്ലാസ്സും ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നേടിയാണ് അസംബ്ലളി നടത്തുന്നത്.

വിവിധ ഭാഷകളിൽ നടത്തുന്ന അസംബ്ലിക്ക് വിദ്യാർത്ഥികൾക്കിടയിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ് എച്ച് അധ്യാപകർ എന്നിവർ നേതൃത്വം നൽകുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
