ഈരാറ്റുപേട്ട: കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന അന്താരാഷ്ട്ര ടെക്നോളജിക്കൽ കോൺക്ലേവിൽ മാലിന്യ സംസ്കരണ രംഗത്ത് മികവിൻറെ പുരസ്കാരം ഈരാറ്റുപേട്ട നഗരസഭക്ക് ലഭിച്ചു. നഗരസഭ ഹരിതകർമസേനയുടെ മികച്ച പ്രവർത്തനങ്ങൾക്കായാണ് ഈരാറ്റുപേട്ട നഗരസഭക്ക് ഈ അവാർഡ് ലഭിച്ചത്.

തദ്ദേശ സ്വയംഭരണം-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, വ്യവസായം-നിയമം കയർ വകുപ്പ് മന്ത്രിപി. രാജീവ് എന്നിവരിൽ നിന്നും ഹരിത കർമ്മസേന അംഗങ്ങളായ നിമ്മി ബിനോയി,സീന അഷ്റഫ്,അമ്പിളി ജയകുമാർ,സുഷമ വാസു,ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹല ഫിർദൗസ് മുൻസിപ്പൽ സെക്രട്ടറി സുമയ്യ ബീവി എസ്,ഹെൽത്ത് ഇൻസ്പെക്ടർ നാസർ സി എ, എൻ.യുഎൽ.എം സിറ്റിമിഷൻ മാനേജർ ബോബി ജേക്കബ് നവകേരളം കർമ പദ്ധതി റിസോഴ്സ് പേഴ്സൺ അൻഷാദ് ഇസ്മായിൽ, ആഷിക്ക് നൗഷാദ് തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
