പെട്രോള്‍ വില സംബന്ധിച്ച് മുന്‍പ് നടത്തിയ പ്രസ്താവനയെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകനോട്
തട്ടിക്കയറി യോഗ ഗുരു ബാബ രാംദേവ്. ഹരിയാനയിലെ കര്‍ണാലില്‍ നടന്ന പരിപാടിക്കിടെയായിരുന്നു തര്‍ക്കം. പെട്രോള്‍ ലീറ്ററിന് 40 രൂപയ്ക്കും പാചകവാതക സിലിണ്ടര്‍ 300 രൂപയ്ക്കും നല്‍കാന്‍ കഴിയുന്ന സര്‍ക്കാരിനെയാണ് ജനങ്ങള്‍ പരിഗണിക്കേണ്ടതെന്ന മുന്‍പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴാണ് ബാബ രാംദേവ് അസ്വസ്ഥനായത്. ‘ശരിയാണ് ഞാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ടിരിക്കാന്‍ ഞാന്‍ നിങ്ങളുടെ കരാറുകാരന്‍ അല്ല’ – എന്നായിരുന്നു രാംദേവിന്റെ മറുപടി. മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ആവര്‍ത്തിച്ചതോടെ രാംദേവ് ക്ഷുഭിതനായി. നിങ്ങൾക്കിതു നല്ലതല്ല. ചോദ്യം ആവര്‍ത്തിക്കുന്നത് തെറ്റാണ്. അന്തസുള്ള മാതാപിതാക്കളുടെ മകനായിരിക്കും നിങ്ങള്‍’ – രാംദേവ് പറഞ്ഞു.