സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസമുള്ളവരാകണം യുവജനങ്ങൾ: കർദിനാൾ മാർ ആലഞ്ചേരി

Date:

കാക്കനാട്: സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് സഭയിലും സമൂഹത്തിലും നന്മ ചെയ്യുന്നവരാകണം യുവജനതയെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. ഫെബ്രുവരി 5-ാം തീയതി ഞായറാഴ്ച്ച സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ച് നടത്തിയ സീറോമലബാർ യൂത്ത് മൂവ്മെന്റിന്റെ (എസ്.എം.വൈ.എം.) ഗ്ലോബൽ സിൻഡിക്കേറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കേണ്ടത് ആ മനുഷ്യസ്നേഹിയുടെ കരുതലും, സ്നേഹവും ജീവിച്ചുകൊണ്ടാകണമെന്ന് അഭിവന്ദ്യ പിതാവ്
അഭിപ്രായപ്പെട്ടു. ആധുനിക സാമൂഹിക സമ്പർക്ക മാധ്യമങ്ങളുടെ ഉപയോഗത്തിൽ ജാഗ്രതയുള്ളവരാകണമെന്നും ഇത്തരം മാധ്യമങ്ങളെ അപരന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും യുവതീയുവാക്കളെ കർദിനാൾ ഓർമിപ്പിച്ചു.

സീറോമലബാർ യൂത്ത് മൂവ്മെന്റിന്റെ (എസ്.എം.വൈ.എം.) ഗ്ലോബൽ സിൻഡിക്കേറ്റ് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ് ഘാടനം ചെയ്യുന്നു. കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര, സി. ജിൻസി ചാക്കോ എം.എസ്.എം.ഐ. ഗ്ലോബൽ പ്രസിഡന്റ് അരുൺ ഡേവിസ് കല്ലേലി, കേരളാ റീജിയൻ പ്രസിഡന്റ് വിശാഖ് തോമസ്, സിജോ അമ്പാട്ട്, കൺവീനർ സാം സണ്ണി എന്നിവർ സമീപം

എസ്.എം.വൈ.എം. ഗ്ലോബൽ പ്രസിഡന്റ് അരുൺ ഡേവിസ് കല്ലേലി അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ലോകമെമ്പാടുമുള്ള സീറോമലബാർ യുവജനങ്ങളെ ഒരുമിപ്പിക്കുന്ന യുവജനസംഘടനയായി സീറോമലബാർ യൂത്ത് മൂവ്മെന്റ് വളരുമെന്ന് അനുഗ്രഹപ്രഭാഷണത്തിൽ മാർ പണ്ടാരശ്ശേരിൽ പ്രത്യാശ പ്രകടിപ്പിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത ആമുഖപ്രഭാഷണം നടത്തി. ഗ്ലോബൽ ആനിമേറ്റർ സി. ജിൻസി ചാക്കോ എം.എസ്.എം.ഐ, ഗ്ലോബൽ സെക്രട്ടറി വിനോദ് റിച്ചാർഡ്സൺ, ജോസ്മോൻ കെ ഫ്രാൻസിസ്, കേരളാ റീജിയൻ പ്രസിഡന്റ് വിശാഖ് തോമസ്, സിജോ അമ്പാട്ട്, കൺവീനർ സാം സണ്ണി എന്നിവർ പ്രസംഗിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍

അലക്സാണ്ട്രിയായിലെ ഒരു കന്യകയായിരുന്ന കാതറീന്‍ വിജ്ഞാനസമ്പാദനത്തിനായി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു....

ഒടുവിൽ‌ വിജയ വഴിയിൽ

ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ...

ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ...