സ്ത്രീകള്‍ക്കു കൂടുതല്‍ പരിഗണന വേണം: ഫ്രാന്‍സിസ് മാര്‍പാപ്പ

Date:

ജുബ (തെക്കന്‍ സുഡാന്‍): സ്ത്രീകളെ ഏതു തരത്തില്‍ പരിഗണിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും തെക്കന്‍ സുഡാന്‍റെ ഭാവിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്.

സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ അക്കമിട്ടു നിരത്തിയായിരുന്നു മാര്‍പാപ്പയുടെ പ്രസംഗം. ലൈംഗികാതിക്രമങ്ങള്‍ ഭയാനകമായ അളവിലെത്തി. ബാലവിവാഹം സര്‍വസാധാരണമായിരിക്കുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം. രാജ്യത്തിന്‍റെ ഭാവിക്ക് അനിവാര്യമാണിത്.

അനീതിയോടും അധികാര ദുര്‍വിനിയോഗത്തോടുമൊപ്പം പക്ഷപാതിരഹിതമായി തുടരുകയല്ല; മറിച്ച്‌, അതിനെതിരേ ശബ്ദമുയര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജുബയിലെ സെന്‍റ് തെരേസാസ് കത്തീഡ്രലില്‍ ബിഷപ്പുമാരോടും വൈദികരോടും കന്യാസ്ത്രീകളോടും സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. തെക്കന്‍ സുഡാനില്‍ കൊല്ലപ്പെട്ട വൈദികര്‍ക്കുവേണ്ടി മാര്‍പാപ്പ മൗനപ്രാര്‍ഥനയും നടത്തി.

മാര്‍പാപ്പയുടെ ത്രിദിന ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിനത്തിലായിരുന്നു കൂടിക്കാഴ്ച. ആഭ്യന്തരയുദ്ധം രൂക്ഷമായ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു സന്ദര്‍ശനം.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തൃശൂർ പൂരം വിവാദം: ‘റിപ്പോർട്ട് 24നകം നൽകാൻ നിർദേശിച്ചു’

തൃശൂർ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ...

മോദി അമേരിക്കയിൽ എത്തി

മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി USൽ എത്തി. നാലാമത് ക്വാഡ്...

കൊക്കകോളയെ പൂട്ടാൻ അംബാനി; ശീതള പാനീയ വിപണിയിൽ പുതിയ തന്ത്രം

കൊക്കകോള, പെപ്സി എന്നിവയാണ് ശീതള പാനീയ വിപണിയിലെ ആഗോള ഭീമൻമാർ. ഇവരോട്...

കണ്ടെത്തിയത് അർജുൻ്റെ ലോറിയല്ല

ഷിരൂരിലെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ല. പുറത്ത് എടുത്തത് പഴയ...