പാലാ രൂപത വിശ്വാസ പരിശീലന ഡയറക്ടർമാരുടെ മീറ്റിംഗ് ഭരണങ്ങാനം മാതൃഭവനിൽ വച്ച് നടത്തപ്പെട്ടു .
പാലാ രൂപതയിലെ 171 പള്ളികളിലെ വിശ്വാസ പരിശീല ഡയറക്ടർമാരുടെ സമ്മേളനം ഭരണങ്ങാനം മാതൃഭവനിൽ വച്ച് 2025 ജൂൺ 19 ന് ഉച്ചകഴിഞ്ഞ് 2 30ന് നടത്തപ്പെട്ടു . പ്രസ്തുത
സമ്മേളനത്തിൽ രൂപത ഡയറക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഉദ്ഘാടന സന്ദേശം നൽകി .
രൂപത ചെറുപുഷ്പം പ്രസിഡന്റ് ജിസ്മോൻ മുത്തനാട് സ്വാഗതവും ആമുഖ സന്ദേശവും നൽകി . വിശ്വാസ പരിശീലനം മേഖലയിലെ വിവിധ വിഷയങ്ങളിലെ കുറിച്ചുള്ള ചർച്ചകളും വിശകലനങ്ങളും പുതിയ പദ്ധതികളും പ്രസ്തുത സമ്മേളനത്തിൽ ചർച്ച ചെയ്തു.














