വനിതാ ട്വന്റി 20 ലോകകപ്പിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം കേപ്ടൗണിലെത്തി. സെമിയും ഫൈനലുമടക്കം ഭൂരിപക്ഷം മത്സരങ്ങൾക്കും വേദിയാകുന്ന ഇടമാണ് കേപ്ടൗൺ. ഇന്ത്യയും ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷമാണ് ഈസ്റ്റ് ലണ്ടനിൽ നിന്ന് ഹർമൻപ്രീത് കൗറും സംഘവും കേപ്ടൗണിൽ എത്തിയത്. കേപ്ടൗണിൽ പാകിസ്ഥാനെതിരെ ഫെബ്രുവരി 12നാണ് ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision