കേരള സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമവായത്തിന് കളം ഒരുങ്ങുന്നു. എത്രയും പെട്ടെന്ന് സിന്‍ഡിക്കേറ്റ് വിളിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു
മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥികളുടെ വിശാല താത്പര്യത്തെ മുന്‍നിര്‍ത്തി സമാധാനപരമായി സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും സമവായം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ആര്‍ക്കും പ്രയാസമില്ലാത്ത
വിധത്തില്‍ പ്രശ്‌നം പരിഹരിക്കുമെന്നും കേരള സര്‍വകലാശാലയില്‍ സമാധാനം പുലരാന്‍ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.