സിൽവർ ലൈനിന് പകരം കേരളത്തിനായി കേന്ദ്രം വലിയ പദ്ധതി പ്രഖ്യാപിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് വൈകീട്ട് 4 മണിക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളെ കാണും. സിൽവർ ലൈൻ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെ ആണെന്നും കേരളത്തിനായി വേറെ പദ്ധതി വരുമെന്നും മന്ത്രി നേരത്തെ സൂചന നൽകിയിരുന്നു. കൂടാതെ കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision