പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരർ ആഘോഷം നടത്തിയതായി സാക്ഷിമൊഴി.ഭീകരർ ആകാശത്തേക്ക് നാല് റൗണ്ട് വെടിയുതിർക്കുന്നത് കണ്ടു എന്നും സാക്ഷി എൻഐഎക്ക് മൊഴി
നൽകി. അക്രമം കഴിഞ്ഞു മടങ്ങുന്നതിനിടെ ഭീകരർ തടഞ്ഞു നിർത്തി കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു. പ്രദേശവാസിയാണെന്ന് ബോധ്യപ്പെട്ടതോടെ തന്നെ വെറുതെ വിട്ടുവെന്നും മൊഴിയിലുണ്ട്.