സംസ്ഥാനത്ത് ഇന്നു മുതൽ 4 മാസത്തേക്ക് വൈദ്യുതി നിരക്കിലുള്ള വർധന പ്രാബല്യത്തിൽ. യൂണിറ്റിന് 9 പൈസയാണ് കൂടുക. മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. കഴിഞ്ഞ വർഷം പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. 87.7 കോടി രൂപയാണ് ഇതിനായി പിരിച്ചെടുക്കുക.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision