ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിലും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും കൂടുതൽ മഴ ലഭിച്ചേക്കും. തെക്കൻ, മധ്യ കേരളത്തിലെ കിഴക്ക് മേഖലകളിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. നിലവിൽ കിഴക്ക് ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെയോടെ ശ്രീലങ്കയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision