ക്നാനായസമുദായത്തിന്റെ സമഗ്ര സംഭാവനകൾ നിസ്തുലം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Date:

കോട്ടയം: തനതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നൂറ്റാണ്ടുകളായി പാലിച്ചുകൊണ്ട് കത്തോലിക്കാസഭയുടെ അവിഭാജ്യഘടകമായി നിലനിൽക്കുന്ന ക്നാനായ സമുദായത്തിന്റെ സമഗ്ര സംഭാവനകൾ നിസ്തുലവും മാതൃകാപരവുമാണെന്നും അതിരൂപതയുടെയും ക്നാനായ സമുദായത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിലെ നിർണായക ചുവടുവയ്പാണ് അതിരൂപതാ അസംബ്ലിയെന്നും സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കോട്ടയം അതിരൂപതയുടെ നാലാമത് അസംബ്ലി കോതനല്ലൂർ തൂവാനിസാ പ്രാർത്ഥനാലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറോമലബാർ സഭയ്ക്കും പൊതുസമൂഹത്തിനും അനന്യസംഭാവനകൾ നല്കിയ ക്നാനായ സമുദായാംഗങ്ങളായ അഭിവന്ദ്യ പിതാക്കന്മാരെയും വൈദികശ്രേഷ്ഠരെയും അല്മായ പ്രമുഖരെയും അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു. സമുദായത്തിന്റെയും കോട്ടയം അതിരൂപതയുടെയും സഭാത്മക വളർച്ചയിൽ സഭയുടെ പരിപൂർണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. പൂർവ്വികരുടെ പാതയിൽ നിന്നും വ്യതിചലിക്കാതെ വിശ്വാസവും പാരമ്പര്യവും സഭയോടൊത്തു യാത്രചെയ്ത് തുടർന്നും സംരക്ഷിക്കുവാൻ ക്നാനായ സമുദായത്തിന് കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസംബ്ലിയിൽ പങ്കെടുക്കുന്നവരെ അദ്ദേഹം അഭിനന്ദിക്കുകയും അസംബ്ലിക്ക് വിജയാശംസകൾ നേരുകയും ചെയ്തു. കോട്ടയം അതിരൂപതയുടെ അധികാരപരിധി ഭാരതം മുഴുവൻ വ്യാപിപ്പിക്കുന്നതിന് സീറോമലബാർ സിനഡ് പരിശുദ്ധ സിംഹാസനത്തിന് ശുപാർശ നല്കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സമുദായത്തെയും രൂപതയെയും കാലാകാലങ്ങളിൽ നയിച്ച പൂർവ്വികരുടെ പാതയിൽ കൂടുതൽ കരുത്തോടെ മുന്നേറുവാൻ അതിരൂപതാ അസംബ്ലി വഴിയൊരുക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പ്രാതിനിധ്യ സ്വഭാവത്തോടെ അസംബ്ലിയിൽ പങ്കെടുക്കുന്നവർക്ക് തങ്ങളുടെ ഉത്തരവാദിത്വം ദൈവഹിതാനുസരം നിറവേറ്റുവാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അതിരൂപതാ സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവർ പ്രസംഗിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുൻ അസംബ്ലി നിർദ്ദേശങ്ങളെക്കുറിച്ചും നാലാമത് അസംബ്ലിയുടെ നടത്തിപ്പിനെക്കുറിച്ചും വിശദീകരിച്ചു. സിനഡാത്മക അതിരൂപത എന്ന വിഷയത്തിൽ ഫാ. മാത്യു കൊച്ചാദംപള്ളിൽ വിഷയാവതരണം നടത്തി. ബാബു പറമ്പടത്തുമലയിൽ വിഷയാവതരണം നടത്തി. ബാബു പറമ്പടത്തുമലയിൽ മോഡറേറ്ററായിരുന്നു. ഫാ. എബ്രാഹം പറമ്പേട്ട്, ഡോ. റിയ സൂസൻ, സാബു കരിശ്ശേരിക്കൽ എന്നിവർ പ്രതികരണങ്ങൾ പങ്കുവച്ചു.

2024 ഒക്ടോബറിൽ റോമിൽ നടക്കുന്ന 16-ാമതു മെത്രാൻ സിനഡിന്റെ വിഷയത്തെ അധികരിച്ചാണു കോട്ടയം അതിരൂപതയിൽ നാലാമത് അസംബ്ലി നടക്കുന്നത്. ‘സിനഡാത്മക അതിരൂപത : കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം’ എന്നതാണ് അസംബ്ലിയിലെ മുഖ്യ പഠന വിഷയമായി സ്വീകരിച്ചിരിക്കുന്നത്. അസംബ്ലിക്കായി പ്രസിദ്ധീകരിച്ച പ്രാരംഭ രേഖ അതിരൂപതയിലെ എല്ലാ ഫൊറോനകളിലും ഇടവകകളിലും സംഘടനകളിലും ഇതര കൂട്ടായ്മകളിലും ചർച്ച ചെയ്തു സമാഹരിച്ച നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വിഷയാവതരണരേഖയാണ് അസംബ്ലിയിൽ അവതരിപ്പിച്ച് ചർച്ച ചെയ്യുന്നത്. അതിരൂപതയിലെ മെത്രാന്മാരും വൈദിക സമർപ്പിത അൽമായ പ്രതിനിധികളുമുൾപ്പടെ 136 പേർ പങ്കെടുക്കുന്ന അതിരൂപതാ അസംബ്ലി 26ന് സമാപിക്കും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വില്ലനോവയിലെ  വി.തോമസ്

1488-ൽ സ്പെയിനിലെ ഒരു ധനിക കുടുംബത്തിലായിരുന്നു തോമസിന്റെ ജനനം. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന...

സിന്ധു ജോസഫ് (48)

ഏറ്റുമാനൂർ.കുരിശുമല മൂശാരിയേട്ട് എളൂ ക്കാലായിൽ ജോസഫ് തോമസ് ( കറുത്ത പാറയിൽ...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  22

2024 സെപ്റ്റംബർ   22   ഞായർ    1199 കന്നി   06 വാർത്തകൾ മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിന്...

തൃശൂർ പൂരം വിവാദം: ‘റിപ്പോർട്ട് 24നകം നൽകാൻ നിർദേശിച്ചു’

തൃശൂർ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ...