കാഞ്ഞിപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണ ജൂബിലി എംബ്ലം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പ്രസ്ബിറ്ററൽ കൗൺസിൽ സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു. 1977ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതാ സ്ഥാപനത്തിന്റെ 50 വർഷങ്ങൾ 2027 ൽ പൂർത്തിയാകും. ജൂബിലി ആചരണത്തിന്റെ ഒരുക്കം ജൂബിലി ആഘോഷത്തിന്റെ ഭാഗമാണെന്നും കൂടുതൽ ഒരുക്കത്തോടെ ജൂബിലി സമീപിച്ച് നവീകൃതരാകുവാൻ നമുക്ക് സാധിക്കണമെന്നും മാർ ജോളിക്കൽ ഓർമിപ്പിച്ചു.
രൂപതാതലത്തിൽ സംഘടിപ്പിച്ച ജൂബിലി ഗാനം, എംബ്ലം മത്സരത്തിലെ മികച്ച രചനകൾ രൂപതാ ജൂബിലി ഗാനവും എംബ്ലവുമായി തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി എഫ്.സി.സി. പ്രൊവിൻസിലെ സി. അമല എബ്രാഹം ജൂബിലിഗാന വിഭാഗത്തിലും ചെറുവള്ളിക്കുളം സ്വദേശി അമൽ തോമസ് ഉപ്പുകുന്നേൽ എംബ്ലം രൂപകല്പന വിഭാഗത്തിലും വിജയികളായി തെരഞ്ഞെടുക്കപ്പെട്ടു. ജൂബിലിഗാന രചനാ വിഭാഗത്തിൽ ജോസഫ് മാത്യു പതിപ്പള്ളി കാഞ്ഞിരപ്പള്ളി, സിൽവി സോണി
കുഴിപ്പാലയിൽ മുണ്ടക്കയം, സി. സ്റ്റെല്ലാ തുണ്ടിയിൽ എസ്.എ.ബി.എസ്, തോമസ് വർഗ്ഗീസ് ഏറത്തുകുന്നേൽ ശാന്തിഗിരി, ജോസഫ് സാർത്തോ ചെന്നക്കാട്ട്കുന്നേൽ വെളിച്ചിയാനി എന്നിവർ ആദ്യ അഞ്ച് സ്ഥാനങ്ങൾക്കർഹരായി. എംബ്ലം രൂപകല്പന വിഭാഗത്തിൽ മിഥുൻ ജോർജ് വെച്ചൂർ കുന്നുംഭാഗം, സി. സ്റ്റെല്ലാ തുണ്ടിയിൽ എസ്.എ.ബി.എസ്., അഡോൺ റോയി കടന്തോട് ചക്കുപള്ളം, ടോണി സണ്ണി കൊച്ചുപുരയ്ക്കൽ കാഞ്ഞിരപ്പള്ളി, റെനിൽ ജേക്കബ്ബ് മണ്ണൂർ പഴയിടം എന്നിവർ ആദ്യ അഞ്ചു സ്ഥാനങ്ങൾക്കർഹരായി. മികച്ച എംബ്ലം, ജൂബിലി ഗാനം രചനകൾക്കുള്ള പ്രശസ്തിപത്രവും ക്യാഷ് അവാർഡും കുമളിയിൽ മെയ് 12 ന് നടത്തപ്പെടുന്ന രൂപതാ ദിനത്തിൽ നല്കപ്പെടുന്നതാണ്.
രൂപതാ വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. കുര്യൻ താമരശ്ശേരി, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ജൂബിലി ആചരണത്തിനായി പ്രസ്ബിറ്ററൽ കൗൺസിലിൽ നിന്നുള്ള കമ്മിറ്റി കൺവീനർ ഫാ. തോമസ് പൂവത്താനിക്കുന്നേൽ, പാസ്റ്റർ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾ എന്നിവർ പ്രകാശന കർമ്മത്തിൽ സന്നിഹിതരായിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision