അനുദിന വചന വിചിന്തനം| നോമ്പ് അഞ്ചാം വ്യാഴം | മാർച്ച് 31
(വി.മത്തായി: 18:21-35)
വെച്ചുനീട്ടിതന്നിരിക്കുന്ന വലിയ ഒരു ഇളവിന്റെ ബാക്കിപത്രമാണെന്ന് ഓർമ്മിച്ചാൽ അപരന്റെ കരം നിന്റെ മുൻപിൽ നീട്ടപ്പെടുവാൻ നീ അനുവദിക്കില്ല.
നിന്റെ കടങ്ങൾ ഇളയ്ക്കപ്പെട്ട തുപോലെ അപരന്റെ കടങ്ങൾ ഇരട്ടി ഇളച്ചു നല്കാനുള്ള തുറവി രൂപപ്പെടട്ടെ. ഔദാര്യത്തോടെ തമ്പുരാൻ അനുവദിച്ചു തരുന്നവ കരുണയോടെ സഹോദരരിലേയ്ക്ക് പകരാം.
കർതൃപ്രാർത്ഥന നോമ്പിൽ അർത്ഥപൂർണമാക്കാം – ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതു പോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ …