ചേർപ്പുങ്കൽ: പാലാ രൂപതയുടെ ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച ഏഴു വീടുകളുടെ വെഞ്ചരിപ്പ് കർമ്മം നടന്നു.
ഫൊറോന വികാരി ഫാ. ജോസഫ് പാനാമ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പുകർമം നിർവഹിച്ചു.. ഹൊസൂർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രോട്ടോ സിഞ്ചലൂസ് മോൺ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. ജോസഫ് മലേപറമ്പിൽ, മോൺ. ജോസഫ് കണിയോടിക്കൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്തോമസ് ചാഴികാടൻ എംപി, ജോസ് കെ. മാണി എംപി, മോൻസ് ജോസഫ് എംഎൽഎ, മാണി സി. കാപ്പൻ എംഎൽഎ, പി.സി. ജോർജ് എക്സ് എംഎൽഎ, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി കീക്കോലിൽ, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, സഹവികാരിമാരായ ഫാ.തോമസ് ഓലായത്തിൽ, ഫാ. തോമസ് വാഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ചേർപ്പുങ്കൽ ഇടവകാംഗമായ ജോസ് കോട്ടയിൽ തന്റെ പിതൃസ്വത്തായി ലഭിച്ച 32 സെന്റ് സ്ഥലം ചേർപ്പുങ്കൽ പള്ളിക്ക് സൗജന്യമായി നൽകിയ സ്ഥലത്താണ് ഏഴു വീടുകൾ പണി പൂർത്തീകരിച്ചിരിക്കുന്നത്. കുറുമുണ്ടയിൽ ജൂവലറി, ബ്രില്യന്റ് സ്റ്റഡി സെന്റർ, സ്കൗട്ട് ആന്റ് ഗൈഡ് ഏറ്റുമാനൂർ, കർമലീത്താമഠം ചേർപ്പുങ്കൽ, എംഎസ് ബിൽഡേഴ്സ് ചേർപ്പുങ്കൽ, സ്നേഹദീപം പദ്ധതി ചേർപ്പുങ്കൽ, വിൻസെന്റ് ഡി പോൾ സൊസൈറ്റി ചേർപ്പുങ്കൽ എന്നിവരാണ് പദ്ധതിയിൽ പങ്കാളികളായിരിക്കുന്നത്. ഇതിനുമുമ്പ് ഏതാനും വീടുകൾ ചേർപ്പുങ്കൽ പള്ളിയിൽ നിന്നു നേരിട്ടു സൗജന്യമായി നിർമിച്ചു നൽകിയിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision