തൊടുപുഴ : ദീപിക – ഡി.സി.എൽ – ഒലീവിയ ആഭിമുഖ്യത്തിൽ ജനുവരി 12 – ന് കാസർകോഡിൽ നിന്നും ആരംഭിച്ച സംസ്ഥാന ലഹരി വിരുദ്ധ സന്ദേശ യാത്ര – കിക്ക് ഔട്ട് – 27 – ന് തൊടുപുഴയിൽ എത്തും. ഡി.സി.എൽ. തൊടുപുഴ പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ ജെയ് റാണി ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിൽ യാത്രയ്ക്ക് സ്വീകരണം നൽകും. രാവിലെ 9.30 – ന് ചേരുന്ന യോഗത്തിൽ പ്രോവിൻഷ്യൽ സുപ്പീരിയർ മദർ മെർളി തെങ്ങുംപ്പള്ളി എസ്.എ.ബി.എസ്. അധ്യക്ഷത വഹിക്കും .
മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്റ്റൻ കൊച്ചേട്ടൻ ഫാ.റോയി കണ്ണഞ്ചിറ മുഖ്യപ്രഭാഷണം നടത്തും. തൊടുപുഴ ഡി.വൈ.എസ്.പി.എം.ആർ. മധു ബാബു ലഹരി വിരുദ്ധ സന്ദേശം നൽകും. പ്രിൻസിപ്പൽ സിസ്റ്റർ റോസ്മി തട്ടാരുക്കുന്നേൽ എസ്.എ.ബി.എസ്. ലഹരി വിരുദ്ധ പ്രതിജ്‌ഞ ചൊല്ലിക്കൊടുക്കും. എഡ് ഗ്ലോബ് ഡയറക്ടർ എം.ആർ.രഞ്ജിത്ത് ആമുഖ പ്രസംഗം നടത്തും.
പ്രവിശ്യ കോ – ഓർഡിനേറ്റർ റോയ്.ജെ. കല്ലറങ്ങാട്ട് സ്വാഗതവും മേഖലാ ഓർഗനൈസർ എബി ജോർജ് നന്ദിയും പറയും. ഫാ. ജിനോ പുന്നമറ്റത്തിൽ , ബിജു ടി.ആർ (ഒലീവിയ) , ഡി.സി.എൽ. ദേശീയ കോ – ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ , സംസ്ഥാന റിസോഴ്സ് ടീം കോ – ഓർഡിനേറ്റർ തോമസ് കുണിഞ്ഞി , ദീപിക ഇടുക്കി ബ്യൂറോ ചീഫ് ജെയ്സ് വാട്ടപ്പള്ളി എന്നിവർ പ്രസംഗിക്കും.
ലഹരി വിരുദ്ധ ദീപം തെളിക്കൽ , ഫ്ലാഷ് മോബ് തുടങ്ങിയവയും ഉണ്ടായിരിക്കും. തൊടുപുഴ പ്രവിശ്യയിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള അധ്യാപക – വിദ്യാർഥി പ്രതിനിധികളും വിവിധ സാമൂഹ്യ , സാംസ്കാരിക , സന്നദ്ധ സംഘടനാ ഭാരവാഹികളും പങ്കെടുക്കും. മേഖലാ ഓർഗനൈസർമാരായ റിറ്റി തോമസ് , ജോബിൻ ജോസ് , ബിനോജ് ആൻറണി , സിസ്റ്റർ ആൽഫി നെല്ലിക്കുന്നേൽ , ശാഖാ ഡയറക്ടർമാർ തുടങ്ങിയവർ നേതൃത്വം നൽകും. 11.30 ന് തൊടുപുഴ പ്രവിശ്യയിലെ മുവാറ്റുപുഴ സെൻറ് അഗസ്റ്റിൻസ് സ്കൂളിലും സന്ദേശ യാത്രയ്ക്ക് വരവേല്പ് നൽകും. ജനുവരി 30 ന് തൃശൂരിൽ സമാപിക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision