കേരള പൊലീസ് ഇന്ത്യയിലെ മികച്ച സേനയെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സഹേബ്. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ യാത്രയയപ്പ് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 35 വർഷത്തെ സർവീസിന് ശേഷമാണ് പടിയിറക്കം.
വിശ്വസിച്ചു ചുമതലകൾ ഏൽപ്പിച്ച എല്ലാവരോടും കടപ്പാടെന്ന് ദർവേഷ് സാഹേബ് പറഞ്ഞു. കുറ്റാന്വേഷണ മികവിലും, ക്രമസമാധാനം കാക്കുന്നതിലും കേരള പൊലീസ് മുന്നിലാണ്. ഇതെല്ലാം കാണിക്കുന്നത് കേരള പൊലീസിന്റെ പ്രൊഫഷണലിസം. പൊലീസ് ജോലി ചെയ്യുന്നത് ജനങ്ങളെ
സേവിക്കാനാണ്. കേസുകളുടെ അന്വേഷണ പുരോഗതി യഥാസമയം പരാതിക്കാരെ അറിയിക്കണമെന്നത് താൻ എപ്പോഴും പറയുന്ന കാര്യം ആണെന്നും ഷെയ്‌ക്ക് ദർവേഷ് സാഹേബ് പറഞ്ഞു.