പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി കേരളത്തിന്റെ അഭിമാനമായി മാറി ആദിത്യ. ഗുരുതരരോഗത്തെ അതിജീവിച്ചു കൊണ്ട് സംഗീതത്തിൽ മികവു തെളിയിച്ചതിനാണ് 15 കാരനായ ആദിത്യയെ പുരസ്കാരം തേടിയെത്തിയത്. കൊല്ലം പോരുവഴി ഏഴാംമൈൽ സ്വദേശികളായ ടി കെ സുരേഷ് – രഞ്ജിനി ദമ്പതികളുടെ ഇളയ മകനായ ആദിത്യ അസ്ഥികൾ പൊട്ടുന്ന ഓസ്റ്റിയോ ജനസിസ് ഇംപെർഫെക്ട എന്ന അപൂർവ ജനിതകരോഗ ബാധിതനാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision