സപ്തതി നിറവിൽ അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ

Date:

അരുവിത്തുറ: ഏഴു  പതിറ്റാണ്ടുകളായി ആയിരങ്ങൾക്ക് അറിവിൻ്റെ വെളിച്ചം പകർന്നു നൽകിയ അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഇന്ന് സപ്തതി സമാപനത്തിൻ്റെ  നിറവിലാണ്. ആഘോഷങ്ങളുടെ ഉദ്ഘാടനം 25ന് രാവിലെ 10 മണിക്ക് ഹൈസ്കൂൾ ഹാളിൽ വച്ച്  ആൻ്റോ ആൻറണി എം.പി നിർവഹിക്കും.റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ അധ്യക്ഷത വഹിക്കും. ബഹു. ജില്ലാ ജഡ്ജി ബിജുകുമാർ സി.ആർ. മുഖ്യപ്രഭാഷണം നടത്തും. പാലാ രൂപത വികാരി ജനറാൾ 
മോൺ. റവ.ഡോ. ജോസഫ് മലേപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൾഖാദർ, വാർഡ് കൗൺസിലർ ഫാത്തിമ സുഹാന, അരുവിത്തുറ സെൻറ് ജോർജ് കോളേജ് മുൻ പ്രിൻസിപ്പാൾ റെജി വർഗ്ഗീസ് മേക്കാടൻ, പ്രിൻസിപ്പാൾ ഷാജി മാത്യു മേക്കാട്ട്, ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, സ്റ്റാഫ് സെക്രട്ടറി ജോമോൻ മാത്യു, പി.റ്റി.എ. പ്രസിഡന്റ് ഷിനു ജോസഫ്, സിബി കെ. ജോസ്,  മേരി ജോൺ, ജോസി ജോസഫ്, എന്നിവർ പ്രസംഗിക്കും. 

അരുവിത്തുറയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ചിര കാലാഭിലാഷത്തിന്റെ പൂർത്തീകരണമായിരുന്നു സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്ക്കൂൾ. ഫാ. തോമസ് അരയത്തിനാലിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി അന്നത്തെ പൂഞ്ഞാർ എം.എൽ.എ.യും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ.എ.ജെ.ജോൺ അരുവിത്തുറപ്പള്ളി വകയായി 1952ൽ ഒരു സ്കൂൾ അനുവദിച്ചു. തുടക്കത്തിൽ ഫസ്റ്റ് ഫോം ഫോർത്ത് ഫോം എന്നീ രണ്ടു ക്ലാസുകളാണ് ഉണ്ടായിരുന്നത്. ശ്രീ കെ എം ചാണ്ടി കവളമാക്കലായിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ സ്കൂൾ സ്ഥാപകനായ റവ.ഫാ. തോമസ് അരയത്തിനാൽ പ്രഥമ മാനേജരായി  ചുമതലയേറ്റു. 1954-ൽ സ്കൂൾ എല്ലാ ക്ലാസുകളോടും കൂടെ പൂർണ്ണ മാവുകയും റവ ഫാ. എബ്രാഹം മൂങ്ങാമാക്കൽ ഹെഡ്മാസ്റ്ററായി നിയമിതനാകുകയും ചെയ്തു.

സ്കൂളിന്റെ കായിക ചരിത്രത്തിനു നാന്ദികുറിച്ചുകൊണ്ട് വിശാല മായ 400 മീറ്റർ ട്രാക്ക് സൗകര്യത്തോടുകൂടിയ സ്റ്റേഡിയം 1963-ൽ അന്നത്തെ കേരള ഗവർണർ ശ്രീ.വി.വി.ഗിരി ഉദ്ഘാടനം ചെയ്തു. ശ്രീ.കെ.വി. തോമസ് പൊട്ടംകുളം സംഭാവന ചെയ്ത സ്ഥലത്താണ്  കോട്ടയം ജില്ലയിലെ ആദ്യത്തെ വിശാല സ്റ്റേഡിയത്തിന്റെ പിറവി. 2000 ത്തിൽ ആണ് ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത്. രണ്ട്: സയൻസ് ബാച്ചുകളും കമ്പ്യൂട്ടർ ഓപ്ഷനോടുകൂടിയ ഒരു കൊമേഴ്സ് ബാച്ചുമുണ്ട്.

യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി ആയിര ത്തോളം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. ഈ വർഷം കലാകായിക മേഖലകളിൽ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ എത്തിയിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

2024 നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണ്ണം പാലായുടേത്.

രാജ്കോട്ടിൽ നടക്കുന്ന നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിനു വേണ്ടി പാലാ സെൻ്റ്.തോമസ്...

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വഖഫ് ബില്ലിൽ കൂടുതൽ...

അനുദിന വിശുദ്ധർ – അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍

അലക്സാണ്ട്രിയായിലെ ഒരു കന്യകയായിരുന്ന കാതറീന്‍ വിജ്ഞാനസമ്പാദനത്തിനായി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു....