കുന്നുംപുറം : കുട്ടികളെ നല്ലവരാക്കാൻ ഏറ്റവും നല്ല മാർഗം അവരെ സന്തുഷ്ടരാക്കുകയാണെന്നും അതാണ് യഥാർത്ഥ പാരന്റിങ്ങ് എന്നും പ്രശസ്ത ട്രൈനർ അഡ്വ: ചാർളി പോൾ പറഞ്ഞു.
നോർത്ത് ഇടപ്പള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷകർതൃ ബോധ വൽക്കരണ ക്ലാസിൽ രക്ഷിതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മ വിശ്വാസത്തിന്റെയും സ്വയം മതിപ്പിന്റെയും വഴികളിലൂടെയാണ് മക്കളെ നടത്തേണ്ടതെന്നും പരിഹസിച്ചും അവഗണിച്ചും ഒറ്റപ്പെടുത്തിയും വേദനിപ്പിച്ചും മക്കളെ നല്ലവരാക്കാൻ ശ്രമിക്കരുത്. അത് ഗുണം ചെയ്യില്ല. സൗഹൃദാന്തരീക്ഷവും ഊഷ്മളതയുമാണ് ഒരു കുഞ്ഞിന്റെയും സസ്യത്തിന്റെയും വളർച്ചക്ക് അനുപേക്ഷണീയമായി വേണ്ടതെന്നും അദ്ദേഹം കാര്യകാരണ സഹിതം രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് പി എ, ഫസീദ നൗഷാദ്, ഹസീന അഷ്റഫ് , ലാലി സി.എൽ, ബിന്ദു കെ, റോഷ്നി എ.ആർ, മാഹിൻ ബാഖവി, എലിസബത്ത് കെ.എസ്, നവീൻ പുതുശേരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision