അറേബ്യന്‍ ഗള്‍ഫ് കപ്പ്: മനം കവര്‍ന്ന് ഒമാന്‍ മടങ്ങി

Date:

മസ്കത്ത് : അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ കിരീടം ചൂടാനായില്ലെങ്കിലും ഒമാന്‍ മടങ്ങുന്നത് അഭിമാനത്തോടെ. ടൂര്‍ണമെന്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച റെഡ് വാരിയേഴ്സ് ഫൈനലില്‍ മാത്രമാണ് പരാജയപ്പെട്ടത്. കലാശക്കളിയുടെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തില്‍ 3-2ന് പോരാടിയാണ് ഒമാന്‍ കീഴടങ്ങിയത്.

ഫൈനലില്‍ ആതിഥേയര്‍ക്കെതിരെ പോരാടുമ്ബോള്‍ സമ്മര്‍ദത്തിലാകുക എന്ന പതിവുരീതി തന്നെയാണ് ഇത്തവണയും വില്ലനായത്. 2004ല്‍ ഖത്തറിനെതിരെയും 2007ല്‍ യു.എ.ഇക്കെതിരെയും ഫൈനല്‍ കളിച്ചപ്പോഴുള്ള സമ്മര്‍ദം ഇന്നലെയും പ്രകടമായിരുന്നു. ഇറാഖിനായിരുന്നു കളിയുടെ തുടക്കത്തില്‍ ആധിപത്യം. എന്നാല്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഒമാന്‍ തിരിച്ചടിക്കാന്‍ തുടങ്ങിയെങ്കിലും 24ാം മിനിറ്റില്‍ ഇബ്രാഹീം ബയേഷിലൂടെ ഇറാഖ് മുന്നിലെത്തി.

തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയ ഇറാഖ് ഒമാനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. 85ാം മിനിറ്റില്‍ ഒമാന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും കിക്കെടുത്ത ജമീല്‍ അല്‍ യമാദിക്ക് സമ്മര്‍ദം മൂലം ഗോളാക്കാന്‍ സാധിച്ചില്ല. എന്നാല്‍, ഫൈനല്‍ വിസിലിനായി കാത്തുനില്‍ക്കേ ആരാധകരെ ആവേശത്തിലാഴ്ത്തി ഒമാന് വീണ്ടും പെനാല്‍റ്റി ലഭിച്ചു. ഇത്തവണ കിക്കെടുത്ത സാലാ അല്‍ യഹ്‌യായി പന്ത് ലക്ഷ്യത്തിലെത്തിച്ചു. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍, കളി അവസാനിക്കാന്‍ നാലു മിനിറ്റ് മാത്രം ശേഷിക്കെ പെനാല്‍റ്റിയിലൂടെ ഇറാഖ് വീണ്ടും മുന്നിലെത്തി. എന്നാല്‍, എക്സ്ട്രാ ടൈം അവശേഷിക്കാന്‍ ഒരു മിനിറ്റ് മാത്രമുള്ളപ്പോള്‍ ഒമര്‍ ബാല്‍ മല്‍ക്കിയിലൂടെ ഒമാന്‍ സമനില പിടിച്ചു. മത്സരം പെനാല്‍റ്റി ഷൂട്ടിലേക്കു നീങ്ങുമെന്നുറപ്പായ ഘട്ടത്തില്‍ 122ാം മിനിറ്റില്‍ മനാഫ് യൂനിസിലൂടെ ഇറാഖ് വിജയകിരീടം ചൂടുകയായിരുന്നു. മത്സരത്തില്‍ ഒരിക്കല്‍ പോലും ഒമാന് ലീഡ് നേടാന്‍ ആയിരുന്നില്ല. എങ്കിലും കളിയുടെ ആധിപത്യം ഏറക്കുറെ ഒമാന് തന്നെയായിരുന്നു. ഇറാഖ് 15 തവണയും ഒമാന്‍ 12 തവണയും ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഒമാന് പന്തിനുമേലുള്ള നിയന്ത്രണം 62ഉം ഇറാഖിന് 38 ശതമാനവുമായിരുന്നു.

സന്തുലിതം ഈ ടീം ടൂര്‍ണമെന്റിലുടനീളം പ്രതിരോധവും മുന്നേറ്റവും മധ്യനിരയും എല്ലാം അവസരത്തിനൊത്തുയര്‍ന്നു. യമനുമായുള്ള മത്സരത്തില്‍ മാത്രമാണ് പ്രതിരോധം അല്‍പം പാളിയത്. എന്നാല്‍, ആ കളിയില്‍പോലും ആത്യന്തിക വിജയം ഒമാനായിരുന്നു. പുതുരക്തങ്ങളെ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാന്‍ പ്രാപ്തമാക്കി എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. ഇതിനു നൂറു ശതമാനം നന്ദി പറയേണ്ടത് കോച് ഫ്രാങ്കോ ഇവന്‍കോവിച്ചിനാണ്. കുറെ നാളുകളായി ഒമാന്‍ ഫുട്ബാള്‍ ടീം നേടിക്കൊണ്ടിരിക്കുന്ന നേട്ടങ്ങളുടെ ആവര്‍ത്തനമാണിത്.

ഒമാന്‍ ടീമിനെ പ്രധാന ശക്തിയായി ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ ഏറെ കടപ്പെട്ടിരിക്കുന്നത് മെക്കാളെ എന്ന കോച്ചിനോടാണ്. അദ്ദേഹത്തിന് കീഴിലാണ് ഒമാന്‍ ആദ്യമായി ഗള്‍ഫ് കപ്പ് ഫൈനലില്‍ എത്തുന്നത്. 2004ല്‍ പിന്നീട്ട് 2007ലും ഫൈനലില്‍ എത്തി. എന്നാല്‍ വിജയതീരത്തേക്ക് എത്തിക്കുന്നത് ലീ റോയ് എന്ന ഫ്രഞ്ച് കോച്ചിലൂടെയാണ്. 2009ലാണ് ഒമാന്‍ ആദ്യമായി ഗള്‍ഫ് കപ്പ് നേടുന്നത്. അന്നൊക്കെ അലി അല്‍ ഹബ്സി എന്ന ഒമാന്റെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പറെ ആശ്രയിച്ചായിരുന്നു പോരാട്ടങ്ങള്‍. ഇന്ന് ഒരാളെ മാത്രം ആശ്രയിക്കുന്ന സ്ഥിതിക്ക് മാറ്റം വന്നു. 2010, 2014, 2022 ലോകകപ്പുകളില്‍ നിര്‍ഭാഗ്യംകൊണ്ടാണ് യോഗ്യത നേടാനാവാതെ പോയത്. 2026ലെ ലോകകപ്പ് പ്രാതിനിധ്യം ഉയരുമ്ബോള്‍ ഒമാന് യോഗ്യത നേടാന്‍ കഴിയും എന്ന ഉറച്ച വിശ്വാസമാണുള്ളത്. ഫിഫ അറബ് കപ്പ്, ജര്‍മനിക്ക് എതിരായ സൗഹൃദ മത്സരം ഇതിലെല്ലാം മികച്ച പ്രകടനമാണ് ടീം നടത്തിയത്.

ഒമാനെ സംബന്ധിച്ച്‌ ഇനിയുള്ള പ്രധാന മത്സരം ഈ വര്‍ഷം ജൂണില്‍ ചൈനയില്‍ ആരംഭിക്കുന്ന ഏഷ്യ കപ്പ് ഫുട്ബാളാണ്. ഇനി അത് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കങ്ങളായിരിക്കും ടീം നടത്തുക. ഏഷ്യ കപ്പുവരെ നിലവിലെ കോച്ച്‌ തുടരും എന്നുറപ്പാണ്. ഇപ്പോള്‍ രാജ്യത്ത് ആഭ്യന്തര ഫുട്ബാളിന്റെ സീസണാണ്. സുല്‍ത്താന്‍ കപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളുടെ പ്രാഥമിക പോരാട്ടങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ടീമിലെ പല പ്രമുഖ കളിക്കാരും രാജ്യത്തെ മുന്‍നിര ക്ലബുകളില്‍ കളിക്കുന്നവരാണ്. ആഭ്യന്തര ലീഗില്‍നിന്ന് അതിനുള്ളില്‍ പുതിയ കളിക്കാരെ തേടി കോച്ച്‌ ഇറങ്ങും. ഇനിയും പുതുരക്തങ്ങള്‍ ടീമിലേക്കു വരുമെന്നുറപ്പാണ്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

യുഎസിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണിലെ മിഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച...

അന്ത്യാഞ്ജലി അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും

അന്തരിച്ച കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. കളമശേരി...

ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

ഫിഫ ഫുട്ബോൾ ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. രണ്ട് സ്ഥാനം...

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...