ഭരണകൂടത്തിന്റെ അനാസ്ഥ ഗുരുതരം: ബിഷപ്പ് ജോസ് പൊരുന്നേടം

Date:

മാനന്തവാടി : വയനാട്ടിലെ ജനത്തോടും വനത്തോടു ചേര്‍ന്നു കിടക്കുന്ന എല്ലായിടങ്ങളിലെയും മനുഷ്യരോടും ഭരണകൂടം പുലര്‍ത്തുന്നത് ഗൗരവതരമായ അനാസ്ഥയാണെന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാലുവിന്റെ ഭവനം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ബിഷപ്പ്. വന്യമൃഗാക്രമണം നാടിന്റെ വിവിധഭാഗങ്ങളില്‍ അതിരൂക്ഷമായി മാറിയിരിക്കുകയാണ്. ഓരോ ദിവസത്തെയും വര്‍ത്തമാനപത്രങ്ങള്‍ പുലിയും കടുവയും കാട്ടുപന്നിയും ജനവാസമേഖലകളെ അസ്വസ്ഥതപ്പെടുത്തുന്നതിന്റെ വാര്‍ത്തകള്‍ കൊണ്ടു നിറയുന്നു. മനുഷ്യര്‍ക്ക് സ്വസ്ഥമായി സഞ്ചരിക്കാനോ വീടിന് പുറത്തിറങ്ങി നടക്കാനോ സാധിക്കുന്നില്ല. വയനാട് പോലെയുള്ള മലയോര മേഖലകളില്‍ പല ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങേണ്ടി വരുന്ന മനുഷ്യര്‍ക്ക് കൂടെ ആരെങ്കിലുമില്ലാതെ കാല്‍നടയാത്ര ചെയ്യുകയെന്നത് അചിന്ത്യമായിത്തീരുകയാണെന്നു ബിഷപ്പ് ചൂണ്ടിക്കാട്ടി.

റബര്‍ ടാപ്പിംഗിനും വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തിനുമെല്ലാമായി വെളിച്ചം വീഴും മുമ്പേ അദ്ധ്വാനിക്കാനായി പുറത്തിറങ്ങുന്ന മനുഷ്യര്‍ ജീവന്‍ കൈയിലെടുത്തുപിടിച്ചാണ് മണിക്കൂറുകള്‍ തള്ളിനീക്കുന്നത്. കുട്ടികളെ തനിയെ സ്കൂളുകളിലേക്ക് അയക്കാന്‍ ഇന്ന് പലര്‍ക്കും ഭയമാണ്. പറമ്പിലുണ്ടാകുന്ന സാധാരണ അനക്കങ്ങള്‍ പോലും കര്‍ഷകരായ ഈ പാവപ്പെട്ട മനുഷ്യരിൽ ഭയം ഉളവാക്കുന്നു. ഈ അവസ്ഥക്ക് ശാശ്വതമായ പരിഹാരം കാണേണ്ട ഭരണകൂടം വേണ്ടിവന്നാൽ നടപടിക്രമങ്ങൾ ലളിതമാക്കി എത്രയും വേഗം പരിഹാരമാർഗ്ഗങ്ങൾ നടപ്പാക്കേണ്ടതുണ്ട്.

തോമസ്സിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വിശദമായും നിഷ്പക്ഷമായും അന്വേഷിച്ച്, വീഴ്ചവരുത്തിയവര്‍ക്ക് നേരേ വേണ്ട നടപടികള്‍ സ്വീകരിക്കുകയും തോമസിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്തിരിക്കുന്ന നഷ്ടപരിഹാരവും മറ്റും കാലതാമസമില്ലാതെ നല്കുകയും ചെയ്യണം.

വനംവകുപ്പിന്റെ ജനവിരുദ്ധമായ നിലപാടുകളും റിപ്പോര്‍ട്ടുകളും നിയന്ത്രിക്കുകയും പ്രദേശവാസികള്‍ക്ക് നേരേ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുക.

കാടിറങ്ങാൻ സാധ്യത ഉണ്ടന്ന് വനം വകുപ്പ് പറയുന്ന കടുവകളെ ഉടനെ പിടികൂടുകയും വനം മന്ത്രി നിർദ്ദേശിച്ചിരിക്കുന്ന കളളിംഗ്, പ്രത്യുല്പാദന നിയന്ത്രണം, ആനകളെ മറ്റിടങ്ങളിലേക്ക്‌ മാറ്റൽ തുടങ്ങിയവയുടെ വിശദാംശങ്ങളും സമയക്രമവും ഉൾപ്പെടെ ഉത്തരവുകൾ അടിയന്തിരമായി പുറപ്പെടുവിക്കുകയും അതിനാവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക.

വന്യമൃഗാക്രമണത്തിനും, മരണത്തിനും, കാർഷിക നഷ്ടങ്ങൾക്കുമുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിച്ച് ഉത്തരവാകുക.

ബഫർ സോൺ ഒരു കിലോമീറ്റർ വനത്തിനുള്ളിലേക്ക് നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഭരണകൂടം അടിയന്തിരമായി പൂര്‍ത്തിയാക്കുക

മാനന്തവാടി മെഡിക്കൽ കോളേജിലെ ചികിത്സാസൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വിപുലീകരിക്കുക. ICU ആമ്പുലൻസുകളുടെ എണ്ണം കൂട്ടണം. അതിനായി MLA ഫണ്ട് പോലെ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തണം.

വയനാട്ടിൽ നിന്നുള്ള യാത്രാപ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉതകുന്ന പദ്ധതികളും അടിയന്തിരമായി നടപ്പിൽ വരുത്തണം.

വനംവകുപ്പിന്റേയും മന്ത്രിയുടേയും പ്രഖ്യാപനങ്ങൾ പലപ്പോഴും പ്രസ്താവനകൾ മാത്രമായി അവസാനിക്കാറാണ് പതിവ്. പ്രഖ്യാപിക്കുന്ന പദ്ധതികളൊന്നും തന്നെ ഫലപ്രാപ്തിയിലെത്തുന്നില്ല. ജനമാകട്ടെ ദുരിതമനുഭവിച്ചും ഭയന്നും ജീവിതം മുന്നോട്ടു തള്ളിനീക്കുകയുമാണ്. ഇനിയുള്ള കാലത്ത് പ്രവർത്തിപഥത്തിൽ കാണാത്ത പ്രസ്താവനകളേയും പ്രഖ്യാപനങ്ങളേയും മാത്രം വിശ്വസിച്ചും അംഗീകരിച്ചും ജനത്തിന് മുന്നോട്ട് പോകാൻ കഴിയില്ല എന്നത് വ്യക്തമാണ്. അതിനാല്‍ അനാസ്ഥ വെടിഞ്ഞ് സത്വരമായ നടപടികളിലേക്ക് ബന്ധപ്പെട്ടവര്‍ കടക്കുന്നില്ലായെങ്കില്‍ രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ഒറ്റക്കെട്ടായുള്ള ജനകീയ സമരങ്ങൾക്ക് ജനങ്ങൾ നിർബന്ധിതരാകും. അക്കാര്യത്തിൽ മാനന്തവാടി രൂപത ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്യും.

മരണമടഞ്ഞ സാലുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് അവരോടൊപ്പം പ്രാര്‍ത്ഥിച്ച ശേഷം മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുമ്പോള്‍ അവതരിപ്പിച്ച വിഷയങ്ങളാണിവ. മാനന്തവാടി രൂപതയുടെ പബ്ലിക് റിലേഷന്‍സ് – ജാഗ്രതാ സമിതി അംഗങ്ങളും പുതുശ്ശേരിയിലെ ഇടവകവികാരിമാരായ ഫാ. ഫ്രാന്‍സിസ് കുത്തുകല്ലിങ്കല്‍, ഫാ. അരുണ്‍ മുയല്‍ക്കല്ലിങ്കല്‍ എന്നിവരും വിവിധ സംഘടനകളുടെ പ്രതിനിധികളും ബിഷപ്പിനോടൊപ്പം ഉണ്ടായിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – അപ്പസ്തോലനായ  വി. മത്തായി

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ...

പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ. തോമസ്കുട്ടി വരിക്കയിൽ

പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത്...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  21

2024 സെപ്റ്റംബർ    21   ശനി  1199 കന്നി   05 വാർത്തകൾ കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും...

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...