മാതൃവേദിയുടെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു

Date:

പാലാ രൂപതയിൽ അമ്മമാർക്കായി സ്ഥാപിതമായിരിക്കുന്ന മാതൃവേദിയുടെ 2023 – 2024 പ്രവർത്തന വർഷങ്ങളിലെ കർമ്മപരിപാടികൾ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടന്ന സമ്മേളനത്തിൽ രൂപത പ്രസിഡന്റ് ശ്രീമതി സിജി ലൂക്സൺ പടന്നമാക്കൽ അദ്ധ്യക്ഷത വഹിച്ചു. മാതൃവേദിയുടെ അംഗങ്ങളായ അമ്മമാർ സമൂഹത്തിന്റെ വഴിവിളക്കായി പ്രശോഭിക്കേണ്ടവരാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ബോധിപ്പിച്ചു. മക്കൾക്ക് ജന്മം നല്കുന്നതിലൂടെയാണ് ഒരു സ്ത്രീ അമ്മയായി തീരുന്നത്. അമ്മയായതിലൂടെ സമൂഹത്തിൽ അവളുടെ ദൗത്യം വർദ്ധിക്കുകയാണ്. ദൈവത്തിന്റെ ദാനമായ മക്കളെ വിശ്വാസത്തിലും സന്മാർഗ്ഗബോധത്തിലും വളർത്തുവാൻ മാതാക്കൾക്ക് സാധിക്കണം. തങ്ങളുടെ വിശ്വാസവും പ്രാർത്ഥനയും ആത്മീയതയും മൂല്യാധിഷ്ഠിത ജീവിതവും വഴി കുടുംബത്തിലും സഭയിലും സമൂഹത്തിലും പ്രകാശം പരത്തുവാൻ അമ്മമാർക്ക് സാധിക്കണമെന്ന് മാർ കല്ലറങ്ങാട്ട് പറഞ്ഞു. 2023-24 പ്രവർത്തന വർഷങ്ങളിലേയ്ക്കുള്ള കർമ്മരേഖയും മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. രൂപതാ ഡയറക്ടർ റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ, ജോയിന്റ് ഡയറക്ടർ സി. ഡോ. എൽസാ ടോം, സെക്രട്ടറി ശ്രീമതി ഷേർളി ചെറിയാൻ മഠത്തിപ്പറമ്പിൽ, ട്രഷറർ ഡയന രാജു ഓലിക്കൽ എന്നിവർ പ്രസംഗിച്ചു.

പാലാ രൂപത മാതൃവേദിയുടെ 2023-24 പ്രവർത്തന വർഷങ്ങളിലെ കർമപദ്ധതികളുടെ ഉദ്ഘാടനം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുന്നു. റവ ഡോ ജോസഫ് കുറ്റിയാങ്കൽ, സി എൽസ ടോം, സി കുസുമം ജോസ്, സിജി ലുക്ക്സൺ, ഷേർലി ചെറിയാൻ, ഡയാന രാജു എന്നിവരും മറ്റു ഭാരവാഹികളും സമീപം

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...