കോറൽ ഗാനാലാപാനത്തിനൊരുങ്ങി കാഞ്ഞിരപ്പള്ളി രൂപത

Date:

കാഞ്ഞിരപ്പള്ളി : ആരാധനക്രമ സംഗീതത്തിന്റെ ചൈതന്യത്തിന് ചേർന്നുള്ള ഗാനാലാപന ശൈലിയ്ക്ക് മാതൃകയും പ്രചോദനവുമായി കാഞ്ഞിരപ്പള്ളി രൂപതയിൽ ആരാധനക്രമ ഗായക സംഘമൊരുങ്ങി. രൂപതയിലെ ഡിപാർട്ടുമെന്റ് ഓഫ് ലിറ്റർജി & സേക്രട്ട് മ്യൂസിക്കിന്റെ നേതൃത്വത്തിലാണ് ആരാധനക്രമ ഗായകസംഘ രൂപീകരണം പൂർത്തിയാകുന്നത്. രൂപതയിലെ വിവിധ ഇടവകകളിൽനിന്നായി ഇരുനൂറ്റി അൻപതിലധികം അംഗങ്ങളാണ് ഗായകസംഘത്തിലുള്ളത്. ഇതിൽ 75 പേർ ഉൾപ്പെടുന്ന ഗായകസംഘമാണ് രൂപതയിലെ ഈ വർഷ പൗരോഹിത്യപട്ട സ്വീകരണ കർമ്മങ്ങളിൽ ഗാനാലാപന നടത്തിയത്. ബഹുസ്വര (polyphonic) സംഗീതശൈലിയിലാണ് ഗായകസംഘം പരിശീലനം നേടുന്നത്. സീറോ മലബാർ സഭയിലാദ്യമായി കോറൽ ഗാനാലാപന ശൈലിയിൽ ഗാനങ്ങളാലപിക്കുന്ന ഗായകസംഘം സ്വന്തമാകുന്ന രൂപതയാകും കാഞ്ഞിരപ്പള്ളി രൂപത. പള്ളികളിലെ ആഘോഷകരമായ കുർബാനകളിലും ചടങ്ങുകളിലും റെക്കോർഡ് ചെയ്ത പശ്ചാത്തല സംഗീതം ഉപയോഗിക്കുകയും ഒന്നോ രണ്ടോ പേർ മാത്രം പാടുകയും ചെയ്യുന്ന ശൈലിയിൽ നിന്ന് ആരാധനക്രമത്തിന്റെ യഥാർത്ഥചൈതന്യത്തിനു യോജിക്കുന്നതും വിശ്വാസികളുടെ സജീവഭാഗഭാഗിത്വം ഉറപ്പുവരുത്തുന്നതുമായ ഗാനാലാപനശൈലിയിലേയ്ക്കുള്ള മാറ്റമാണ് ഇപ്രകാരമുള്ള ഒരു ഗായകസംഘരൂപീകരണത്തിലൂടെ രൂപത ലക്ഷ്യംവയ്ക്കുന്നത്. സമൂഹം ഒന്നുചേർന്ന് ആരാധനക്രമ കർമ്മങ്ങളിൽ പങ്കെടുക്കുന്നതിന് സഹായകമാകുന്നതിനും ആരാധനക്രമ ചൈതന്യത്തിന് ചേരാത്ത പ്രകടനപരതയുടെ അപകടം ഒഴിവാക്കുകയും ചെയ്യുന്നതിന് ആരാധനക്രമ ഗായക സംഘങ്ങൾക്ക് സവിശേഷമായ പങ്ക് നിർവ്വഹിക്കാനാവുന്നതാണ്.

രൂപത ലിറ്റർജി & സേക്രട്ട് മ്യൂസിക് വിഭാഗം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കലിന്റെ നേതൃത്വത്തിൽ 10 മുതൽ 70 വയസ്സു വരെയുള്ള അല്മായരും സന്ന്യസ്തരും വൈദികരും വൈദികവിദ്യാർത്ഥികളും ഉൾപ്പെടുന്ന ഗായകസംഘത്തിന് ശാസ്ത്രീയമായ സംഗീത പരിശീലനം നല്കുന്നത് കോട്ടയം സ്വദേശിയായ പ്രശസ്ത സംഗീതജ്ഞൻ ശ്രീ. ചെറിയാൻ വർഗീസ് വാഴവിളയിൽ ആണ്. മ്യൂസിക്കൽ നൊട്ടേഷൻ ഉപയോഗിച്ച് ഗാനങ്ങളാലപിക്കുന്ന ഗായകസംഘത്തിന്റെ രൂപീകരണം ലക്ഷ്യമാക്കിയാണ് രൂപതയുടെ ആരാധനക്രമസംഗീതവിഭാഗം പ്രവർത്തിക്കുന്നത്. കഴിഞ്ഞ എട്ട് മാസങ്ങളായി പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ഗായകസംഘം അതിന്റെ ലക്ഷ്യത്തിലേയ്ക്ക് അടുത്തുകഴിഞ്ഞു. ഇപ്പോൾ സീറോമലബാർ സഭയിൽ ഉപയോഗിച്ചുവരുന്ന ആരാധനാഗീതങ്ങളുടെ ഈണങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ നാല് പാർട്ട്സ് അറേഞ്ച്മെന്റ് നടത്തിയാണ് ക്വയർ ഒരുക്കിയിരിക്കുന്നത്. കൂടാതെ കൊച്ചു കുട്ടികൾ ഉൾപെടെ സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നവർ മ്യൂസിക്കൽ നൊട്ടേഷൻസ് ഉപയോഗിച്ച് ശാസ്ത്രീയമായാണ് പരിശീലനം നടത്തുന്നത്. രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ നിർദേശപ്രകാരം രൂപതയിലെ എല്ലാ പള്ളികളിലും ആരാധനക്രമ ചൈതന്യത്തിനു യോജിച്ച ഗായകസംഘങ്ങളെ ഒരുക്കുകയാണ് സേക്രട്ട് മ്യൂസിക് ഡിപാർട്ടുമെന്റിന്റെ ലക്ഷ്യം.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ...

ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ...

മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിന് പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരം

ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി, മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിലെ...

അനുദിന വിശുദ്ധർ – അപ്പസ്തോലനായ  വി. മത്തായി

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ...