ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവനകൾ നിസ്തുലം: മുഖ്യമന്ത്രി

Date:

ആലുവ: കേരള വികസനത്തിന് ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻറെ സംഭാവനകൾ നിസ്തുലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻറെ സുവർണ ജൂബിലി ആഘോഷ സമാപന യോഗം കാർമൽഗിരി സെമിനാരിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അപവാദങ്ങൾക്കു പകരം സംവാദങ്ങൾ നടത്താനും അജ്ഞതയിൽനിന്നു രൂപപ്പെടുന്ന ഭയത്തെയും വെറുപ്പിനെയും അറിവുകൊണ്ട് അതിജീവിക്കാനും പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന സേവനം എടുത്തുപറയേണ്ടതാണ്. കേരള നവോത്ഥാനത്തിൻറെ തന്നെ നാഴികക്കല്ല് എന്ന് അറിയപ്പെടാൻ കെൽപ്പുള്ളതാണ് ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവനകൾ. വിശുദ്ധ ചാവറയച്ചനെപ്പോലെയുള്ള സാമൂഹിക പരിഷ്കർത്താക്കളെ അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു. ഒരു മതവും മറ്റൊരു മതത്തിനു മേലെയോ കീഴെയോ അല്ല. എല്ലാ മതങ്ങൾക്കും ഭരണഘടന പ്രാധാന്യം നൽകുകയും മാനിക്കുകയും ചെയ്യുന്നു. ഏതൊരാൾക്കും അവൻറെ മതവിശ്വാസത്തെ മുറുകെപ്പിടിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ട്. എങ്കിലും അടുത്തകാലങ്ങളിൽ ക്രൈസ്തവസമൂഹം നേരിടേണ്ടിവന്ന ചില പ്രശ്നങ്ങളെ ഖേദപൂർവം മുഖ്യമന്ത്രി അനുസ്മരിച്ചു. കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വേദപഠനങ്ങളുടെ മികച്ച ഒരു അധ്യാപകനായിരുന്നു എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ അദ്ദേഹം ഉദ്ധരിച്ചു.

പൊതുസമ്മേളനത്തിൽ സിബിസിഐ പ്രസിഡൻറ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിൻറെ കാർമികത്വത്തിൽ ദിവ്യബലിയോടെയാണ് സുവർണ ജൂബിലി സമാപന ചടങ്ങുകൾ ആരംഭിച്ചത്. ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ദൈവവചനം പങ്കുവച്ചു. ബിഷപ്പുമാരായ ഡോ. സെ വിസ്റ്റർ പൊന്നുമുത്തൻ, ഡോ. ജോസഫ് കാരിക്കശ്ശേരി എന്നിവരും അമ്പതോളം വൈദികരും ദിവ്യബലിയിൽ പങ്കുചേർന്നു. വൈകുന്നേരം നാലിന് ആരംഭിച്ച പൊതുസമ്മേളനത്തിൽ കെആർഎൽസിബിസി പ്രസിഡൻറ് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചാൻസലർ ബിഷപ് ഡോ. അലക്സ് വടക്കുംതല, പ്രൊചാൻസലർ ബിഷപ് മാർ പോളി കണ്ണൂക്കാടൻ, സെമിനാരി റെക്ടർമാരായ റവ. ഡോ. ചാക്കോ പുത്തൻപുരക്കൽ, റവ. ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ, എസ്എബിഎസ് ജനറൽ സുപ്പീരിയർ സിസ്റ്റർ റോസിലി ജോസ് ഒഴുകയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. റവ. ഡോ. സുജൻ അമൃതം സ്വാഗതവും റവ. ഡോ. ഗ്രിഗറി ആർബി നന്ദിയും പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിൻറെ മുൻ പ്രസിഡൻറുമാരെ യോഗത്തിൽ ആദരിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – അപ്പസ്തോലനായ  വി. മത്തായി

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ...

പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ. തോമസ്കുട്ടി വരിക്കയിൽ

പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത്...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  21

2024 സെപ്റ്റംബർ    21   ശനി  1199 കന്നി   05 വാർത്തകൾ കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും...

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...