ശക്തമായ പാസ്പോര്‍ട്ടുകളില്‍ 2023ലെ പട്ടികയില്‍ ജര്‍മനി മൂന്നാമത്; ഇന്ത്യ 85ാം സ്ഥാനത്ത്

Date:

ബെര്‍ലിന്‍: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ 2023ലെ പുതിയ പട്ടികയില്‍ ജര്‍മനി മൂന്നാം സ്ഥാനത്തായി. ജപ്പാനാണ് ഒന്നാം സ്ഥാനത്ത്. യുഎസ് കന്പനിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് 2006 മുതല്‍ വിസ ചട്ടങ്ങളുടെ വികസനം വിശകലനം ചെയ്യുകയും പതിവായി പാസ്പോര്‍ട്ട് സൂചിക പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന സ്ഥാപനമാണ്. ഏറ്റവും മൂല്യവത്തായ പാസ്പോര്‍ട്ടുകളുടെ റാങ്കിംഗില്‍ ഓരോ പാസ്പോര്‍ട്ടിന്‍റെയും ഉടമകള്‍ക്ക് എത്ര രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടെന്ന് ഈ സൂചിക കാണിക്കുന്നു.

ഒരു ജര്‍മന്‍ പാസ്പോര്‍ട്ട് കൈവശം ഉള്ളവര്‍ക്ക് കൊറോണ രഹിത സമയങ്ങളില്‍ 190 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തിന് അര്‍ഹത നല്‍കുന്നു. 193 വിസ രഹിത യാത്രാ രാജ്യങ്ങളുള്ള ജപ്പാനും 192 രാജ്യങ്ങള്‍ വീതമുള്ള സിംഗപ്പൂരും ദക്ഷിണ കൊറിയയും ജര്‍മനിയുടെ മുന്നില്‍. ജര്‍മനിയുമായി ലെവല്‍ ചെയ്യുന്നത് സ്പെയിന്‍ മാത്രമാണ്. ഇന്ത്യയുടെ സ്ഥാനം 85 ആണ്. 59 രാജ്യങ്ങളില്‍ വിസാരഹിത യാത്ര ചെയ്യാം.

ജര്‍മനിയ്ക്ക് പിന്നിലുള്ളത് മറ്റു മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളായ ഫിന്‍ലാന്‍ഡ്, ഇറ്റലി, ലുക്സംബര്‍ഗ് എന്നീ രാജ്യങ്ങളിലെ പൗര·ാര്‍ക്ക് വിസയില്ലാതെ 189 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. ഡെ·ാര്‍ക്ക്, സ്വീഡന്‍, ഓസ്ട്രിയ, നെതര്‍ലന്‍ഡ്സ് (188 രാജ്യങ്ങള്‍) എന്നിവയാണ് തൊട്ടുപിന്നില്‍. ഗ്രേറ്റ് ബ്രിട്ടനും (187) യുഎസ്‌എയും (186) തൊട്ടുപിന്നിലുണ്ട്.

2023ല്‍ റഷ്യ 49ാം സ്ഥാനത്തെത്താണ്. യുക്രെയ്നേക്കാള്‍ വളരെ പിന്നിലാണ്. റഷ്യന്‍ പാസ്പോര്‍ട്ട് 118 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്പോള്‍ യുക്രെയ്നിയന്‍ പാസ്പോര്‍ട്ട് 144 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. അതേസമയം സൂചികയില്‍ പാകിസ്ഥാന്‍, സിറിയ, ഇറാഖ് എന്നിവയ്ക്ക് പിന്നില്‍ അവസാന സ്ഥാനത്ത് അഫ്ഗാനിസ്ഥാനാണ്. അഫ്ഗാന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് 27 രാജ്യങ്ങളിലേക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ.

പാസ്പോര്‍ട്ട് സൂചിക ഇന്‍ററാക്ടീവ് വെബ് ആപ്പ് ഇപ്പോള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. പാസ്പോര്‍ട്ട് സൂചികന്ധ നിങ്ങള്‍ക്ക് ഓരോ രാജ്യങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നത്, കൂടാതെ സ്വന്തം പാസ്പോര്‍ട്ട് സ്കാന്‍ ചെയ്യാനുള്ള ഓപ്ഷനും അതുവഴി സ്വന്തം സ്മാര്‍ട്ട്ഫോണില്‍ വേഗത്തില്‍ കാണിക്കാനാകും. അതേസമയം, യഥാര്‍ഥ പാസ്പോര്‍ട്ട് സ്വന്തം ബാഗില്‍ ലഗേജില്‍ സുരക്ഷിതമായി ഇരിയ്ക്കുകയും ചെയ്യും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്ലസ് ടുക്കാർക്ക് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരാകാൻ അവസരം

ഇന്ത്യൻ എയർഫോഴ്സിൽ ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. അംഗീകൃത പ്ലസ്...

സി. ലീനാ ജോസമ്മ ആലനോലിക്കൽ (90) നിര്യാതയായി

കുടക്കച്ചിറ , ചേറ്റു തോട് ,ഏഴാച്ചേരി ,നരിയങ്ങാനം വെള്ളിയാമറ്റം, ബാംഗ്ലൂർ ,രാമപുരം,...

അടുക്കളത്തോട്ട വ്യാപന പദ്ധതിയുമായികെ.എസ്.എസ്.എസ്

കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ...

മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്നില്ലെങ്കിൽ നീതി നിർജ്ജീവമാണ്: പാപ്പാ

സ്‌പെയിനിലെ സാന്ത ക്രൂസ് ദേ തെനേരിഫിൽ, ഫിലിപ്പ് ആറാമൻ രാജാവിന്റെ അധ്യക്ഷതയിൽ...