കൊച്ചി: പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആലുവയുടെ സുവർണ ജൂബിലി വർഷത്തിൻറെ സമാപനം 17ന് കാർമൽഗിരി കാമ്പസിൽ നടക്കും. രാവിലെ ഒമ്പതിന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. വൈകുന്നേരം നാലിനു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രസിഡൻറും പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആലുവയുടെ (പി ഐ എ) ചാൻസലറുമായ കർദിനാൾ മാർ ബസേലിയൂസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും.
സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ് ഡോ. ജോസഫ് കരിയിൽ, ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, സിസ്റ്റർ റോസിലി ജോസ് എന്നിവർ മുഖ്യാതിഥികളാകും.
ഫാ. അഗസ്റ്റിൻ കല്ലേലി, പി ഐ എ പ്രസിഡന്റ് ഫാ. സുജൻ അമൃതം, ഫാ. ഫ്രാൻസിസ് മരോട്ടിക്കപ്പറമ്പിൽ, പിഐഎ വൈസ് പ്രസിഡൻറ് ഫാ. ജോൺസൺ അച്ചാണ്ടി, ഫാ. ജോൺപോൾ പറപ്പള്ളയത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision