തിരുവനന്തപുരത്തെ സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച. ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കിയെന്ന് പരാതി. നീര്‍ക്കെട്ട് കുറയാന്‍ നല്‍കുന്ന കുത്തിവയ്പ് മാറി വലത് കണ്ണിനു നല്‍കിയെന്നാണ് പരാതി. അസി. പ്രൊഫ. എസ് എസ് സുജീഷിനെതിരെയാണ് പരാതി. കണ്ണ്
മരവിപ്പിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ നല്കുന്ന ചികില്‍സയാണ് മാറിപ്പോയത്. ബീമാപള്ളി സ്വദേശി അസൂറ ബീവിയാണ് പരാതി നല്‍കിയത്. ആരോഗ്യ വകുപ്പിനും കന്റോണ്‍മെന്റ് പൊലീസിനും
കുടുംബം പരാതി നല്‍കിയിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഡോക്ടര്‍ എസ് എസ് സുജീഷിനെ സസ്‌പെന്‍ഡ് ചെയ്തു.













