പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ഊർജ്ജ സംരക്ഷണ ശില്പശാല നടന്നു

Date:

പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ഊർജ്ജ സംരക്ഷണ ശില്പശാല നടന്നു. എനർജി മാനേജ്മെന്റ് സെന്ററിന്റെയും ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജിന്റെയും ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്.ഊർജ്ജകിരൺ 2022-23 പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. എനർജി മാനേജ്മെന്റ് സെന്റർ, ചേർപ്പുകൾ ബി വി എം ഹോളി ക്രോസ് കോളേജ്, സെന്റർ ഫോർ എൻവിയോൺമെന്റ് ഡെവലപ്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഊർജ്ജ സംരക്ഷണ ശില്പശാല സംഘടിപ്പിച്ചത്.

പരിപാടിയിൽ ജീവിതശൈലിയും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തിൽ സെമിനാർ നടന്നു. പദ്ധതിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ഊർജ്ജ സംരക്ഷണ ശില്പശാല നടത്തി വരുന്നുണ്ട്. ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ എടുത്ത് സംസാരിക്കും. വരും തലമുറയ്ക്ക് ഊർജ്ജ സംരക്ഷണത്തിന് സന്ദേശം പകരുകയാണ് ഊർജ്ജ കിരൺ പദ്ധതിയുടെ ലക്ഷ്യം. പൂഞ്ഞാർ പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ മോഹൻ ഉദ്ഘാടനം ചെയ്തു.പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു…പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ മോഹനൻ നായർ സ്വാ​ഗതം ആശംസിച്ചു.. ചേർപ്പുങ്കൽ ബിവിഎം കോളേജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. സിസ്റ്റർ.ബിൻസി അറയ്ക്കൽ , ഡോ. എ. ഒ. ടോണി മോൻ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് ജോസ്, ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു അജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിപാടിയിൽ റിസോഴ്സ് പേഴ്സൺ സജോ ജോയ് ക്ലാസ് നയിച്ചു. ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജ് വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ അംഗനവാടി അധ്യാപകർ തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

ഫിഫ ഫുട്ബോൾ ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. രണ്ട് സ്ഥാനം...

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...

ഇടുക്കി ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി

റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നൽകി പ്രവർത്തനം നിർത്തിവെച്ച അഞ്ച് കെട്ടിടങ്ങൾക്കാണ്...

അന്തരിച്ച ചലച്ചിത്രതാരം കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും

മൃതദേഹം രാവിലെ ഒൻപത് മുതൽ 12 മണിവരെ കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...