spot_img

അനുദിന വിശുദ്ധർ – വിശുദ്ധ ജെര്‍മാനൂസ്

spot_img
spot_img

അനുദിന വിശുദ്ധർ – വിശുദ്ധ ജെര്‍മാനൂസ്

spot_img

Date:

469-ല്‍ ഓട്ടൂണിലാണ് ഫ്രാന്‍സിലെ സഭയിലെ ഏറ്റവും പ്രസിദ്ധനായ വിശുദ്ധ ജെര്‍മാനൂസ് ജനിച്ചത്. പുരോഹിതനും, തന്റെ ബന്ധുവുമായിരുന്ന സ്കാപിലിയോണിന്റെ പരിപാലനയില്‍ ജെര്‍മാനൂസ് ഒരു നല്ല ദൈവഭക്തനും, അറിവുള്ളവനുമായി വളര്‍ന്നു. യുവാവായിരിക്കെ തന്നെ ഏതു മോശം കാലാവസ്ഥയായിരുന്നാല്‍ പോലും പള്ളിയില്‍ പോകുന്നത് വിശുദ്ധന്‍ മുടക്കാറില്ലായിരുന്നു. ഓട്ടൂണിലെ മെത്രാനായിരുന്ന വിശുദ്ധ അഗ്രിപ്പിനൂസിന്റെ കയ്യില്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിച്ച ജെര്‍മാനൂസ്, നഗരത്തിന്റെ പ്രാന്തപ്രദേശത്തുണ്ടായിരുന്ന വിശുദ്ധ സിംഫോറിയന്റെ ആശ്രമത്തിലെ ആശ്രമാധിപതിയായി നിയമിതനായി. ആ ഭവനം പിന്നീട് പുരോഹിതാര്‍ത്ഥികളുടെ ഒരാശ്രമമാക്കി മാറ്റപ്പെട്ടു.

വിശുദ്ധനുമായി ഒരുപാടു ഇടപഴകിയിട്ടുള്ള പോയിട്ടിയേഴ്സിലെ മെത്രാനായിരുന്ന ഫോര്‍റ്റുണാറ്റൂസ് പറഞ്ഞിട്ടുള്ളത്‌, അക്കാലങ്ങളില്‍ വിശുദ്ധന് പ്രവചന വരവും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവും ഉണ്ടായിരിന്നുവെന്നാണ്. ഒരു രാത്രിയില്‍ വിശുദ്ധനുണ്ടായ ഒരു സ്വപ്നത്തില്‍ ഒരു വൃദ്ധന്‍ പ്രത്യക്ഷപ്പെട്ടു. വിശുദ്ധന്റെ കയ്യില്‍ പാരീസ് നഗരത്തിന്റെ താക്കോല്‍ ഏല്‍പ്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു, ‘ദൈവം പാരീസ് നിവാസികളെ വിശുദ്ധന്റെ സംരക്ഷണയില്‍ ഏല്‍പ്പിക്കുകയാണ്. അവരെ നാശത്തില്‍ നിന്നും രക്ഷിക്കണം’. നാല് വര്‍ഷത്തിന് ശേഷം പാരീസിലെ മെത്രാനായിരുന്ന യൂസേബിയൂസിന്റെ നിര്യാണത്തോടെ വിശുദ്ധന്‍ പാരീസിലെ മെത്രാനായി അഭിഷിക്തനായി.

മെത്രാനായിട്ട് പോലും വിശുദ്ധന്റെ ലാളിത്യത്തില്‍ യാതൊരു മാറ്റവും വന്നിരുന്നില്ല, അത് വിശുദ്ധന്റെ വസ്ത്രങ്ങളിലും, മേശയിലും, മറ്റുള്ള വീട്ടുപകരണങ്ങളിലും പ്രകടമായിരുന്നു. രാത്രി ഒമ്പത് മണിക്ക് പള്ളിയില്‍ പോയാല്‍, പുലരുവോളം വിശുദ്ധന്‍ അവിടെ പ്രാര്‍ത്ഥനയുമായി കഴിയുമായിരുന്നു. ദരിദ്രരുടേയും, ഭിക്ഷക്കാരുടേയും സ്ഥിരം സന്ദര്‍ശന കേന്ദ്രമായിരുന്നു വിശുദ്ധന്റെ ഭവനം. കുറഞ്ഞകാലം കൊണ്ട് വിശുദ്ധന്‍ മുഴുവന്‍ നഗരത്തേയും മാറ്റിയെടുത്തു. ഭൗതീകസുഖങ്ങളില്‍ മുഴുകിയിരുന്ന രാജാവായിരുന്ന ചില്‍ഡെബെര്‍ട്ടിനെ വിശുദ്ധന്‍ ഒരു നല്ല ഭക്തനാക്കി മാറ്റിയെടുത്തു. മാത്രമല്ല മെത്രാന്റെ ഉപദേശത്താല്‍ രാജാവ് നിരവധി ആതുരസ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും, പാവങ്ങളെ സഹായിക്കുവാനായി നല്ലൊരു തുക വിശുദ്ധന്റെ പക്കല്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ജെര്‍മ്മാനൂസ് തന്റെ വാര്‍ദ്ധക്യത്തിലും തന്റെ തീക്ഷ്ണതയും, ഭക്തിയും ഉപേക്ഷിച്ചില്ല. ജീവിതാവസാനമായപ്പോഴേക്കും വിശുദ്ധന്‍ തന്റെ ഭക്തിയെ ഇരട്ടിയാക്കി. വിശുദ്ധന്റെ ഊര്‍ജ്ജ്വസ്വലമായ പ്രവര്‍ത്തികളാല്‍ വിഗ്രഹാരാധന ഫ്രാന്‍സില്‍ പൂര്‍ണ്ണമായും ഇല്ലാതായി. പാപികളെ മാനസാന്തരപ്പെടുത്തുന്ന തന്റെ ദൗത്യം 576 മെയ് 28ന് തന്റെ 80-മത്തെ വയസ്സില്‍ മരിക്കുന്നത് വരെ വിശുദ്ധന്‍ ധീരമായി തുടര്‍ന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related