പാലാ: പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൂർവ്വ പ്രൗഢി തിരികെ പിടിച്ച പാലാ ടൗൺ കുരിശുപള്ളിയുടെ വെഞ്ചരിപ്പ് മെയ് 31ന് നടക്കും. കുരിശുപള്ളി നിർമ്മിച്ച് 50 വർഷത്തോളമാകുന്ന വേളയിലാണ് പാലായുടെ സ്വകാര്യ അഹങ്കാരവും അംബരചുംബിയുമായ കുരിശുപള്ളിയുടെ
പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്. പായൽ കഴുകി കല്ലിൻറെ ഭംഗി തിരിച്ചു കൊണ്ടുവരികയും ചോർച്ച പരിഹരിക്കുകയും ചെയ്തു. ജനലുകളുടെയും മറ്റും കേടുപാടുകൾ പോക്കുകയും, മിന്നൽ രക്ഷാചാലകം കൂടുതൽ ശക്തിമത്താക്കുകയും, ഇലക്ട്രിക്കൽ
സംവിധാനങ്ങൾ നവീകരിക്കുകയും ചെയ്തു. ജനാലകളും മറ്റും സ്റ്റെയ്ൻസ്സ് ഗ്ലാസ് പിടിപ്പിക്കുകയും രാത്രകാഴ്ച മനോഹരമാക്കാൻ പ്രൊജക്ഷൻ ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തതോടെ പൂർവ്വാധികം പ്രൗഢിയിലാണ് കുരിശുപള്ളി ഇപ്പോൾ.65 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് കുരിശുപള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്