ആര്യാടൻ ഷൗക്കത്തിനെതിരായ നിലപാടിൽ മാറ്റമില്ലെന്ന് പി വി അൻവർ. ആര്യാടൻ ഷൗക്കത്തിനെ കുറിച്ച് പറഞ്ഞത് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ എന്ന നിലയിലാണെന്ന് പി വി അൻവർ പറഞ്ഞു. താൻ പറഞ്ഞത് യുഡിഎഫിന്റെ ഭാഗമായിയല്ലെന്നും തൃണമൂൽ പാർട്ടിയുടെയും
പ്രവർത്തകരുടെയും നിലപാടാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പി വി അൻവർ യുഡിഎഫിന്റെ ഭാഗമല്ല. അപ്പോൾ യുഡിഎഫ് നിർത്തിയ സ്ഥാനാർത്ഥിയെ കുറിച്ച് അഭിപ്രായം
പറയാം. മുന്നണിയുടെ ഭാഗമാകുമ്പോൾ മുന്നണിയുടെ അഭിപ്രായത്തിനൊപ്പം നിൽക്കും. ലീഗുമായുള്ള എല്ലാ കൂടിക്കാഴ്ച്ചകളും പോസിറ്റീവാണെന്നും ചർച്ചകൾ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.