ബൂട്ട് കെട്ടി, കളി പഠിച്ചു വളര്‍ന്ന ആന്‍ഫീല്‍ഡില്‍ നിന്ന് മടങ്ങുന്നതിന് മുമ്പുള്ള ആ നിമിഷങ്ങള്‍ തികച്ചും വൈകാരികമായിരുന്നു. കരുത്തനായ പ്രതിരോധനിരക്കാരന്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്
ഇനി മുതല്‍ റയല്‍ മാഡ്രിഡിനായി കളിക്കും. ഇന്നലെയായിരുന്നു ക്രിസ്റ്റല്‍പാലസുമായി ലിവര്‍പൂളിന്റെ മത്സരം. അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ ലിവര്‍പൂളിലെ അവാസന മാച്ച്
ആയതിനാല്‍ തന്നെ ഏറെ വൈകാരികമായിരുന്നു ആന്‍ഫീല്‍ഡില്‍ മത്സരം കഴിഞ്ഞുള്ള നിമിഷങ്ങള്‍. അത്യന്തം വേദിനിക്കുന്നതും ആവേശകരവുമായ യാത്രയയപ്പ് ആണ് ആരാധകര്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന് നല്‍കിയത്.