സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ റെഡ് അലർട്ടുകൊണ്ട് അർഥമാക്കുന്നത് എന്താണെന്ന് അറിയുമോ? അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ്
പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 204.4 mmയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് റെഡ് അലർട്ട് (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.