ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് ഇന്ത്യൻ ജനതയ്‌ക്കൊപ്പം നിലകൊണ്ട് ഗയാന. ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്ന് ഗയാനയിലെ ഇന്ത്യൻ ഹൈ കമ്മീഷണർ അമിത്
തെലാങ് വ്യക്തമാക്കി. ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് അവരുടെ ഉറച്ച പിന്തുണ പ്രഖ്യാപിച്ച ഗയാന പ്രസിഡൻറ് ഇർഫാൻ അലി, ഭീകരതയെ ശക്തമായി നേരിടണമെന്നും വ്യക്തമാക്കി.