ചരിത്രം തിരുത്തി കേരളം: വ്യവസായത്തിലും ഒന്നാമത്

Date:

ന്യൂഡല്‍ഹി : രാജ്യത്തെ മികച്ച സംരംഭക സംസ്ഥാനമെന്ന നേട്ടത്തിന്റെ നെറുകയില്‍ കേരളം. ചെറുകിട – ഇടത്തരം സംരംഭക മേഖലയിലെ രാജ്യത്തെ ‘ബെസ്റ്റ് പ്രാക്ടീസ്’ പദ്ധതിയായി കേരളത്തിന്റെ ‘സംരംഭകവര്‍ഷം’ പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോണ്‍ഫറന്‍സിലാണ് കേരളത്തിന് ഈ അംഗീകാരം ലഭിച്ചത്. ഇതോടെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, -ടൂറിസം, ഐടി മേഖലകള്‍ക്കൊപ്പം കേരളത്തിലെ വ്യവസായമേഖലയും ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടു. സംസ്ഥാന വ്യവസായമേഖലയ്ക്ക് ദേശീയതലത്തില്‍ ഇത്തരമൊരു അംഗീകാരം ഇതാദ്യമാണ്. 2022–23 സാമ്ബത്തികവര്‍ഷം സംസ്ഥാനത്ത് ഒരുലക്ഷം സംരംഭങ്ങള്‍ക്ക് തുടക്കമിടുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ‘സംരംഭകവര്‍ഷം’.

ഏപ്രിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്ത പദ്ധതി എട്ടുമാസത്തിനുള്ളില്‍ത്തന്നെ ലക്ഷത്തിലേറെ സംരംഭങ്ങള്‍ക്ക് തുടക്കമിട്ട് ലക്ഷ്യം കൈവരിച്ചു. പദ്ധതി അംഗീകരിച്ച്‌ 235 ദിവസംകൊണ്ട് ലക്ഷ്യം നിറവേറ്റപ്പെട്ടത് ദേശീയ വിലയിരുത്തലില്‍ പ്രത്യേകമായി പരാമര്‍ശിച്ചു. ലക്ഷ്യം പൂര്‍ത്തീകരിച്ച ദിവസത്തെ കണക്കുപ്രകാരം 1,01,353 സംരംഭങ്ങള്‍ക്ക് തുടക്കമായി. 6282 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിനു ലഭിച്ചു. 2,20,500 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.

ജനുവരി എട്ടിനു ലഭ്യമായ കണക്കുകള്‍പ്രകാരം പദ്ധതിയിലൂടെയുള്ള നിക്ഷേപം 7261.54 കോടിയായി ഉയര്‍ന്നിട്ടുണ്ട്. സംരംഭങ്ങളുടെ എണ്ണം 1,18,509ല്‍ എത്തി. തൊഴിലുകളുടെ എണ്ണം 2,56,140 ആയി. മലപ്പുറം, എറണാകുളം ജില്ലകളിലായിമാത്രം ഇരുപതിനായിരത്തിലേറെ തൊഴിലവസരം സൃഷ്ടിച്ചു. പതിനായിരത്തില്‍ കുറവ് തൊഴിലവസരം വ്യാവസായികമായി നിലവില്‍ പിന്നില്‍ നില്‍ക്കുന്ന കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍മാത്രം. സംരംഭകവര്‍ഷം പദ്ധതി പല മാനങ്ങള്‍കൊണ്ടും ഇന്ത്യയിലെ പുതുചരിത്രമാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍ ഒരുക്കിയ പശ്ചാത്തലസൗകര്യം, സംരംഭകരായ വനിതകളുടെ എണ്ണം തുടങ്ങി പദ്ധതി സൃഷ്ടിച്ച റെക്കോഡുകള്‍ പലതാണ്. ഈ പ്രത്യേകതകള്‍ കൊണ്ടാണ് ദേശീയാംഗീകാരം. പദ്ധതി തുടങ്ങി 235 ദിവസംകൊണ്ട് ലക്ഷ്യം കൈവരിച്ചു–- പി രാജീവ് പറഞ്ഞു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ എംവിഡിയുടെ നടപടി

ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ അബ്ദുൽ അസീസാണ്...

വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് മണ്ഡലത്തിൽ

മൂന്ന് കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ പങ്കെടുക്കുക. സുരേഷ് ഗോപിയും കെ സുരേന്ദ്രനും...

കരിപ്പൂരിൽ നിന്നുള്ള വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) നെയാണ് കരിപ്പൂർ പൊലീസ്...

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞ നിലയിൽ

മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ ആനകളുടെ പോസ്റ്റ് മാർട്ടം...