സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം രാവിലെ 11:30-നാണ് കേസ്
പരിഗണിക്കുക. ഇത് 13-ആം തവണയാണ് ഹർജി പരിഗണിക്കുന്നത്. വധശിക്ഷ കോടതി നേരത്തെ റദ്ദാക്കിയെങ്കിലും മോചന ഉത്തരവ് വൈകുകയാണ്.