കൊല്ലം ജില്ലയിലെ ചവറ പരിമണത്ത് രണ്ട് കണ്ടെയ്നർ കൂടി തീരത്തടിഞ്ഞു. നാല് കണ്ടെയ്നറുകളാണ് തീരത്തെത്തിയത്. നീണ്ടകര ശക്തികുളങ്ങര മദാമ്മതോപ്പിലും ഒരു കണ്ടെയ്നർ അടിഞ്ഞത്. ഇത്
കാലിയാണ്. കരുനാഗപ്പള്ളി ചെറിയഴീക്കൽ ഒരു കണ്ടെയ്നർ തീരത്തടിഞ്ഞിരുന്നു. രണ്ട് കണ്ടെയ്‌നറുകൾ കാലിയാണ്. കോസ്റ്റൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പരിശോധനകൾക്കായി വിദഗ്ദർ പ്രദേശത്തേക്ക് എത്തുന്നത്.