നല്ലതു കണ്ടാൽ നല്ലതെന്ന് പറയുന്നതാണ് തന്റെ രാഷ്ട്രീയമെന്ന് അടുത്ത കാലത്ത് പലതവണ വ്യക്തമാക്കിയിട്ടുണ്ട് ഡോ. ശശി തരൂർ എം പി. പക്ഷേ, വിശ്വപൗരന്റെ വിശ്വമാനവികത അവസരവാദപരമാണെന്ന് മുമ്പ് കോൺഗ്രസിലെ ചിലരും ഇപ്പോൾ സിപിഐഎമ്മും വിമർശിക്കുന്നു.
സംസ്ഥാനത്തെ വ്യവസായ പുരോഗതിയെ പുകഴ്ത്തിക്കൊണ്ട് ലേഖനം എഴുതിയപ്പോഴാണ് ‘നല്ലത് പറയണ’മെന്ന നയം തരൂർ ആദ്യമായി അവതരിപ്പിച്ചത്. അന്ന് സിപിഐഎം അതിന് കയ്യടിച്ചു.
കോൺഗ്രസ് പരിഭവിച്ചു. ഇപ്പോൾ സിപിഐഎം പരിഭവിക്കാനും കോൺഗ്രസ് അതിനെ പരിഹസിക്കാനും ബിജെപി കയ്യടിക്കാനും കാരണം ഡോ. ശശി തരൂർ കഴിഞ്ഞ ദിവസം എക്സിൽ പങ്കുവെച്ച കുറിപ്പാണ്.