spot_img

പ്രഭാത വാർത്തകൾ 2025 മെയ് 25

spot_img
spot_img

Date:

വാർത്തകൾ

🗞️👉 പാലാ രൂപതാ പ്ലാറ്റിനം ജൂബിലി ആരാധനക്രമക്വിസ് ഉഹ്ദാന- 2025 നടത്തപ്പെട്ടു

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സീറോ മലബാർ സഭയുടെ ആരാധനക്രമ പാരമ്പര്യത്തെ അടുത്തറിയാനും പഠിക്കാനുമായി ഉഹ്ദാന – 2025 എന്ന പേരിൽ ക്വിസ് മത്സരം ചൂണ്ടച്ചേരി സെന്റ്. ജോസഫ് എൻജിനീയറിങ് കോളേജിൽ വച്ച് നടത്തപ്പെട്ടു. ഇടവക – ഫൊറോന തലങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 121 പേർ പങ്കെടുത്ത ആദ്യഘട്ടത്തിൽനിന്നും ഗ്രാന്റ് ഫിനാലെ മത്സരത്തിലേക്ക് രണ്ട് വിഭാഗങ്ങളിലായി പത്ത് പേരാണ് യോഗ്യത നേടിയത്.

🗞️👉 അനഘയ്ക്ക് മാത്യ വിദ്യാലയത്തിൻ്റെ ആദരവ്

രാമപുരം: കേരള ഹയർസെക്കൻഡറി ഹ്യുമാനിറ്റീസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി (1200/1200) രാമപുരത്തിന്റെ അഭിമാന ഭാജനമായി മാറിയ അനഘ രാജീവിനെ മാതൃവിദ്യാലയമായ S. H. ഗേൾസ് സ്കൂളിലെ അധ്യാപകർ വീട്ടിലെത്തി ആദരിച്ചു. അധ്യാപകരായ സി. ആൻസ്, ലിബിൻ C. K., ജോബി ജോസഫ്, റിൻസി സെബാസ്റ്റ്യൻ, ജീന സി. കണ്ടത്തിൽ എന്നിവരാണ് അനഘയ്ക്ക് വിജയാശംസകൾ നേർന്നുകൊണ്ട് വീട്ടിലെത്തിയത്. മധുരം നൽകിക്കൊണ്ട് അനഘയും വീട്ടുകാരും അധ്യാപകരെ സ്വീകരിച്ചു. സി. ആൻസും സഹ അധ്യാപകരും ഷാൾ അണിയിച്ച് അനഘയെ അനുമോദിച്ചു. മുന്നോട്ടുള്ള ജീവിത യാത്രയിലും പരീക്ഷകളിലും എല്ലാ വിജയാശംസകളും നേർന്നു. തന്റെ ജീവിതാഭിലാഷമാ യ സിവിൽ സർവീസ് പരീക്ഷ ലക്ഷ്യമാക്കി മുന്നേറാനുള്ള കരുത്തും ധൈര്യവും അധ്യാപകർ അനഘയ്ക്കു പകർന്നേകി.

🗞️👉 ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയ കേസ്; ഒരാൾ അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇടക്കൊച്ചി പള്ളുരുത്തി ജനത ജംഗ്ഷൻ മുല്ലോത്ത് കാട് വീട്ടിൽ അനന്തു കൃഷ്ണൻ (27) നെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി പേരുൾപ്പെട്ട തട്ടിപ്പ് സംഘം ഫോൺ മുഖാന്തിരവും സാമൂഹ്യ മാധ്യമമായ സ്കൈപ്പ് വഴിയും പരാതിക്കാരനുമായി ബന്ധപ്പെട്ട്, കൊറിയർ അയച്ച പാർസൽ കസ്റ്റംസിൽ കുടുങ്ങിയതായി വ്യാജ വിവരം നൽകുകയായിരുന്നു. പാർസലിൽ ഉണ്ടായിരുന്നത് അഞ്ച് പാസ്പോർട്ട്, ലാപ്ടോപ്പ്, ബാങ്ക് ഡോക്യുമെൻ്റുകൾ, 400 ഗ്രാം എംഡിഎംഎ, വസ്ത്രങ്ങൾ എന്നിവയാണെന്നും ധരിപ്പിച്ചു.ഇതേകുറിച്ച് അറിയില്ലെന്ന് അറിയിച്ചപ്പോൾ ഐഡി മിസ് യൂസ് ചെയ്തതാകാമെന്നും, ബന്ധപ്പെട്ട കേസിൽ നിന്നും ഒഴിവാക്കുന്നതിനാണെന്ന് പറഞ്ഞ് പരാതിക്കാരൻ്റെ ആധാർ വിവരങ്ങൾ അയച്ചു മേടിക്കുകയും ചെയ്തു.

🗞️👉 സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് ചാടി; ഒഴുക്കിൽപ്പെട്ട ആർമി ഓഫീസർ മുങ്ങിമരിച്ചു

സിക്കിമിൽ സഹ സൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ ആർമി ഓഫീസർ മുങ്ങിമരിച്ചു. പർവതപ്രദേശത്തെ വെള്ളച്ചാട്ടത്തിൽ വീണ അഗ്‌നിവീറിനെ രക്ഷപ്പെടുത്തുന്നതിനിടെയാണ് യുവ കരസേനാ ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചത്. 23 കാരനായ കരസേനാ ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് വീരമൃത്യുവരിച്ചത്. പാലം കടക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിലേക്ക് വീണ സൈനികനെ രക്ഷിക്കാൻ ശശാങ്ക് തിവാരിയും വെള്ളച്ചാട്ടത്തിലേക്ക് ചാടുകയായിരുന്നുവെന്ന് സൈനികർ പറയുന്നു.

🗞️👉 കൊച്ചി തീരത്തിനടുത്തെ കപ്പൽ അപകടം

കൊച്ചി തീരത്തിനടുത്ത് ഭാഗികമായി മുങ്ങിയ ചരക്കുകപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പിലുണ്ടായിരുന്ന ക്യാപ്റ്റൻ റഷ്യൻ പൗരനാണ്. കൂടാതെ 20 ഫിലിപ്പൈൻസ് ജീനക്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ജോർജിയ പൗരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. MSC Elsa 3 കപ്പലാണ് അറബിക്കടലിൽ‌ വെച്ച് 28 ഡി​ഗ്രി ചരിഞ്ഞത്.

🗞️👉 തിരുവനന്തപുരം ജില്ലയിൽ മരങ്ങൾ വെട്ടി ഒതുക്കാൻ നിർദ്ദേശം;ജില്ലാ കളക്ടർ

കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ വിവിധ സർക്കാർ ഓഫീസ് പരിസരങ്ങളിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അനുകുമാരി നിർദേശം നൽകി.

🗞️👉 ദേശീയപാത തകർന്നതിൽ സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് രാജീവ് ചന്ദ്രശേഖർ

ദേശീയപാത തകർന്നതിൽ സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നല്ല പദ്ധതി വരുമ്പോൾ തങ്ങളുടേത് ആണെന്നും കുഴപ്പം ഉണ്ടാകുമ്പോൾ കേന്ദ്രതിന്റെതാണെന്നും പറയുന്നത് അവസര വാദം. കേന്ദ്ര പദ്ധതികൾ എല്ലാം സംസ്ഥാന സർക്കാരിന്റേത് എന്ന് പറഞ്ഞ് നടക്കുന്നു. ഉത്തരവാദിത്വം മുഴുവന്‍ നാഷണല്‍ ഹൈവേ അതോറിറ്റിക്കാണെന്ന് തിരുത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളത്തരത്തിന് ഉദാഹരണമാണ്.

🗞️👉 കാർ​ഗോ കടലിൽ വീണ സംഭവം; സംസ്ഥാനത്തെ എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിർദേശം

​കാർ​ഗോ കടലിൽ വീണതിനെ തുടർന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാ​ഗ്രത നിർദേശം. MSC Elsa 3 കപ്പലാണ് അറബിക്കടലിൽ‌ വെച്ച് 28 ഡി​ഗ്രി ചരിഞ്ഞത്. തുടർന്നാണ് കപ്പലിൽ നിന്ന് 9 കാർ​ഗോകൾ കടലിൽ വീണത്. തീരത്ത് അടിയുന്ന വസ്തുക്കളിൽ സ്പർശിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ കരയ്ക്ക് അറിഞ്ഞാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നൽകി.

🗞️👉 ഷഹബാസ് കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് ഷഹബാസ് കൊലപാതകത്തിൽ കുറ്റപത്രം സമപ്പിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെയാണ് കുറ്റപത്രം സമപിച്ചത്. ആറ് വിദ്യാർത്ഥികളെ മാത്രം പ്രതികളാക്കിയാണ് കുറ്റപത്രം. ഗൂഢാലോചനയെ കുറിച്ച് തുടർ അന്വേഷണം നടത്തുമെന്നും കുറ്റപത്രത്തിലുണ്ട്. പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ ആറ് സഹപാഠികളുടെ ജാമ്യഹർജികൾ ഹൈക്കോടതി അന്തിമവാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഹർജിക്കാരുടേയും മറ്റു കക്ഷികളുടേയും പ്രധാനവാദങ്ങൾ പൂർത്തിയായെങ്കിലും നിയമപ്രശ്നങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനായി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി മാറ്റുകയായിരുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related