ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് ഇന്‍സെന്റീവായി സംസ്ഥാനത്തിന് കേന്ദ്രം നല്‍കാനുള്ള പ്രത്യേക സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനോട് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് അഭ്യര്‍ഥിച്ചു. ഇന്നലെ
വൈകുന്നേരം അഞ്ചിന് നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിലായിരുന്നു കൂടിക്കാഴ്ച. അടിയന്തിരമായി 1500 കോടി രൂപയുടെ സഹായമാണ് കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കേണ്ടത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശിപാര്‍ശ അനുസരിച്ച് കേരളത്തിന്റെ വായ്പ പരിധി ഉയര്‍ത്തുന്നതിനുള്ള നടപടിയും ഉടന്‍ വേണമെന്ന് അദ്ദേഹം കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.