കോഴിക്കോട് ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം. സംഭവം കൊലപാതകമെന്ന് പൊലീസ്. നാല് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഹാര്‍ബറിന് സമീപത്തെ
ലോഡ്ജിലാണ് കൊല്ലം സ്വദേശിയായ സോളമന്റെ മൃതദേഹം കണ്ടെത്തിയത്. അനീഷ് എന്നയാളുടെ പേരിലാണ് കഴിഞ്ഞ ദിവസം ലോഡ്ജില്‍ റൂം എടുത്തിരുന്നത്.