12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കേരളത്തില്‍ ഇന്നുമുതല്‍ മഴ ശക്തമാകും. 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ
മാസം ഇരുപത്തിയാറാം തീയതി വരെ കേരളത്തില്‍ പരക്കെ മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇനി രണ്ടു
മൂന്നു ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം പ്രതീക്ഷിക്കാം. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണം.