2025 മെയ് 23 വെള്ളി 1199 ഇടവം 08
വാർത്തകൾ
🗞️👉 കരുവാരകുണ്ടിലെ നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചു
മലപ്പുറം കാളികാവ് കരുവാരകുണ്ടിൽ കണ്ട കടുവയെ പിടികൂടാത്തതിൽ നടന്ന നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചു. വനം വകുപ്പ് നാട്ടുകാർക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കടുവാ സാന്നിധ്യമുള്ള മേഖലയിൽ വനം വകുപ്പിന്റെ സ്ഥിരം സാന്നിധ്യം ഉറപ്പ് നൽകി. നൈറ്റ് പെട്രോളിംഗ് ശക്തമാക്കും, സ്ഥിരം ടീമിനെ കരുവാരകുണ്ട് മേഖലയിൽ നിയോഗിക്കും,ഷിഫ്റ്റ് അടിസ്ഥാനത്തിൽ യൂണിറ്റുകളെ നിയോഗിക്കും തുടങ്ങിയ കാര്യങ്ങളും വനം വകുപ്പ് ഉറപ്പ് നൽകി.
🗞️👉 ദേശീയപാതയ്ക്ക് രണ്ട് പിതാക്കന്മാര്‍ ഉണ്ടായിരുന്നു; പരിഹസിച്ച് കെ മുരളീധരന്‍
ദേശീയപാത നിര്‍മാണത്തിലെ അപാകതകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പരിഹസിച്ച് കെ മുരളീധരന്‍. ദേശീയപാതയ്ക്ക് ഇതുവരെ രണ്ട് പിതാക്കന്‍മാരാണ് ഉണ്ടായിരുന്നത്. പൊളിഞ്ഞപ്പോള്‍ അനാഥമായി – എന്നാണ് മുരളീധരന്റെ പരിഹാസം.
🗞️👉 ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്.
🗞️👉 പാലാക്കാരുടെ സുഖ യാത്രയുടെ കാലം കഴിയുന്നു
പാലായിൽ നിന്നും കൂടുതൽ ബസുകൾ മറ്റുഡിപ്പോകളിലേയ്ക്ക് മാറ്റി.
നിരവധി സർവ്വീസുകൾ ഇല്ലാതായി . പാലാ: പാലാക്കാരുടെ തടസ്സരഹിതയാത്രാ സൗകര്യം ഇല്ലാതാകുന്നു.വിവിധ കേന്ദ്രങ്ങളിലേക്ക് ഏതു സമയത്തും യാത്ര ചെയ്യാനാവുമായിരുന്ന കാലഘട്ടമാണ് അവസാനിക്കുന്നത്.
🗞️👉 ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്തിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
തിരുവനന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് സുകാന്ത് സുരേഷിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. സുകാന്ത് ഒളിവിലായിട്ട് 2 മാസമായില്ലേ, എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും കോടതി ചോദിച്ചു. ആധുനിക കാലത്ത് ഒരു വ്യക്തിക്കെങ്ങിനെ ഇത്രയധികം കാലം ഒളിവിൽ കഴിയാനാകുമെന്നും കോടതി വ്യക്തമാക്കി. സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച്ച വിധി പറയും.
🗞️👉 വഖഫ് ഭേദഗതി നിയമത്തിന് എതിരായ ഹര്‍ജികള്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റി
വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവിനായി മാറ്റി. ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും വാദം പൂര്‍ത്തിയായി. മൂന്ന് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് വിധിപറയാന്‍ മാറ്റിയത്. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായുടെ ബെഞ്ചാണ് വാദം കേട്ടത്. കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിക്കാരുടെ വാദങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു.
🗞️👉 കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
🗞️👉 ദേശീയപാതയിലെ തകര്‍ച്ച: കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്രം
ദേശീയ പാതാനിര്‍മാണത്തിലെ അപാകതയുടെ പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രം. റോഡ് നിമര്‍മാണത്തിന് കരാറെടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ കേന്ദ്രം ഡീബാര്‍ ചെയ്തു. കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന്റേതാണ് നടപടി. കണ്‍സള്‍ട്ടന്റ് ആയ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തി. കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിന് ഇനി തുടര്‍ കരാറുകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
🗞️👉 പ്ലസ് ടു പരീക്ഷാഫലം: 77.81% വിജയം; ഉപരിപഠനത്തിന് അര്‍ഹത നേടിയത് 2,88,394 പേര്
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 77.81 ശതമാനമാണ് പ്ലസ് ടു പരീക്ഷയുടെ വിജയശതമാനം. 3,70,642 പേര്‍ പരീക്ഷ എഴുതിയതില്‍ 2,88,394 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 30,145 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ വിജയശതമാനത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 78.69 ആയിരുന്നു വിജയശതമാനം.
🗞️👉 പാത നിർമിക്കുന്നത് ദേശീയ പാത അതോറിറ്റി; സംസ്ഥാന സർക്കാരിനെ പഴിചാരണ്ട , മുഖ്യമന്ത്രി
ദേശീയ പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതാണ് സർക്കാർ ചെയ്യുന്നത്. ദേശീയ പാത നിർമിക്കുന്നതിൽ ദേശീയ പാത അതോറിറ്റിയ്ക്ക് പ്രത്യേകമായ സജീകരണങ്ങളുണ്ട്. അതിൽ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ സംസ്ഥാന സർക്കാരിനോ ഇല്ല.