പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെയും, ഇലഞ്ഞി ഫൊറോനയുടെയും, വടകര യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നിധീരിക്കൽ മാണിക്കത്തനാർ മെമ്മോറിയൽ 9’s ഫുട്ബോൾ ടൂർണമെന്റ് നടത്തപ്പെട്ടു. വടകര സീറോ മലബാർ പള്ളി വികാരി ഫാ. ജോൺ പുതിയാമറ്റം ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. 37 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ കൂട്ടിക്കൽ ഫൊറോനയിലെ കൂട്ടിക്കൽ യൂണിറ്റ് ചാമ്പ്യന്മാരായി. പാലാ
ഫൊറോനയിലെ കുടക്കച്ചിറ, അരുവിത്തുറ ഫോറോനയിലെ തിടനാട് യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എറണാകുളം ഡിവൈഎസ്പി പയസ് പരിയാരത്ത് ട്രോഫികൾ വിതരണം ചെയ്തു. എസ്.എം. വൈ.എം. ഇലഞ്ഞി ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ആലാനിക്കൽ,
വടകര യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു പനങ്ങാട്ട് , എസ്.എം.വൈ.എം. പാലാ രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, ജോസഫ് തോമസ്, ബെനിസൺ സണ്ണി, എഡ്വിൻ ജെയ്സ്, നിഖിൽ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.